കുളത്തൂപ്പുഴ: വനംവകുപ്പിലെ ജീവനക്കർ ജോലിയിൽ പ്രവേശി ച്ച് സർവീസിൻെറ ഏതെങ്കിലും ഘട്ടത്തിൽ പരിശീലനം നേടിയാൽ മതിഎന്നതിന് മാറ്റം വരുത്തി സേവനം ആരംഭിക്കുമ്പോൾ തന്നെ ട്രെയിനിംഗ് നൽകണമെന്ന് മന്ത്രി കെ.രാജു .
അരിപ്പ വനം പരിശീലനകേന്ദ്രത്തിൽ പുതുതായി പരിശീലനം പൂർത്തിയാക്കിയവരുടെ പാസിംഗ് ഔട്ട്പരേഡിൽ സലൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏഴാമത് വിഭാഗം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, എഴുപത്തിനാല്,എഴുപത്തിഅഞ്ച് ബാച്ചുകളിലെ വനിതകൾ ഉൾപ്പെയെയുളള ബീറ്റ് ഫോറസ്റ്റ് ഓഫീസർ ട്രയിനികളുടെ പരേഡാണ് സംഘടിപ്പിച്ചത്.
പരിശീലനത്തിൽ മികച്ച വിജയം കൈവരിച്ച അധീഷ്.ആർ, നിഷ ഐസക്, മനോജ് എ.കെ, ആതിര.എം.എസ്, ജോൺസൺ.പി, ഷിജോമാത്യു തുടങ്ങിയവരെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പി.കെ.കേശവൻ ഐ.എഫ്.എസ് അധ്യക്ഷതവഹിച്ചയോഗത്തിൽ പരിശീലനകേന്ദ്രം ഡയറക്ടർ ഡോണി ജി.വർഗ്ഗീസ്,ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവർ,വിജയാനന്ദ് ,ഐ.സിദ്ദിഖ് , ഖ്യാതിമാത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.