വീ​ടി​നു​ള്ളി​ലേ​ക്കു കാ​ട്ടു​പ​ന്നി ഓ​ടി​ക്ക​യ​റി;  യു​വാ​വ് ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം കോ​ഴി​ക്കോ​ട് ന​രി​ക്കു​നി​യി​ൽ

കോ​ഴി​ക്കോ​ട്: വീ​ടി​നു​ള്ളി​ലേ​ക്കു ഓ​ടി​ക്ക​യ​റിയ കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. കോ​ഴി​ക്കോ​ട് ന​രി​ക്കു​നി​യി​ലാ​ണ് സംഭവം.

വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലി​രു​ന്ന് പ​ത്രം വാ​യി​ക്കു​ക​യാ​യി​രു​ന്ന സ​ലീ​മി​നു​നേ​രേ​യാ​ണ് കാ​ട്ടു​പ​ന്നി പാ​ഞ്ഞ​ടു​ത്ത​ത്. കാ​ട്ടു​പ​ന്നി പാ​ഞ്ഞു​വ​രു​ന്ന​ത് ക​ണ്ട സ​ലീം പെ​ട്ടെ​ന്ന് വീ​ടി​നു​ള്ളി​ലെ മു​റി​യി​ലേ​ക്ക് മാ​റി​യ​തി​നാ​ൽ അ​പ​ക​ട​മൊ​ഴി​വാ​യി.

വ​രാ​ന്ത​യി​ൽ ക​യ​റിയ കാ​ട്ടു​പ​ന്നി ഇ​തോ​ടെ തി​രി​ഞ്ഞ് മു​റ്റേ​ത്തേ​ക്ക് ത​ന്നെ ഓ​ടി​പ്പോകുക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ ഗേ​റ്റ് തു​റ​ന്നു​ കി​ട​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നിട്ടുണ്ട്. ഗേ​റ്റി​ലൂ​ടെ ശ​ബ്ദ​മു​ണ്ടാ​ക്കി കാ​ട്ടു​പ​ന്നി ചീ​റി​പാ​ഞ്ഞു വരുന്നതും വ​രാ​ന്ത​യി​ൽ ക​സേ​ര​യി​ലി​രു​ന്ന് പ​ത്രം വാ​യി​ക്കു​ക​യാ​യി​രു​ന്ന സ​ലീം ചാ​ടി​യെ​ഴു​ന്നേ​റ്റ് വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്

Related posts

Leave a Comment