വിഷമത്സ്യം; ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പിടികൂടിയ മത്‌സ്യം കൊച്ചിയിലെ പ്രമുഖ ഹോം ഡെലിവറി കമ്പനിക്കായി കൊണ്ടുവന്നതെന്ന് ഉദ്യോഗസ്ഥർ

കൊച്ചി: സംസ്ഥാനത്ത് ഫോർമാലിൻ കലർത്തിയ മത്സ്യം എത്തിക്കുന്നത് കൊച്ചിയിലെ വൻകിട കന്പനികൾക്കു വേണ്ടിയെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. കഴിഞ്ഞ ദിവസം രാത്രിയിൽ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പിടികൂടിയ 9,500 കിലോ മത്സ്യം കൊച്ചിയിലെ പ്രമുഖ ഹോം ഡെലിവറി കന്പനിക്കായി കൊണ്ടുവന്നതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

6000 കിലോ എക്സ്പോർട്ട് ക്വാളിറ്റ് ചെമ്മീനാണ് പിടികൂടിയതിൽ ഉണ്ടായിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ഓപ്പറേഷൻ സാഗർ റാണിയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ഇരുപതിനായിരം കിലോയിലധികം വിഷം കലർന്ന മത്സ്യമാണ് പിടികൂടിയത്.

Related posts