കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഫോർമാലിൻ കലർത്തിയ 9000 കിലോ മത്സ്യം പിടികൂടി. ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്.
കൊച്ചിയിലേക്കും കോട്ടയത്തേക്കും കൊണ്ടുവന്നതാണ് ഈ മായം കലർത്തിയ മത്സ്യം. പിടിച്ചെടുത്തവ കൂടുതൽ പരിശോധനകൾക്കായി അയക്കുമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ ഞായറാഴ്ച വാളയാർ ചെക്ക് പോസ്റ്റിൽ ഫോർമാലിൻ കലർത്തിയ നാല് ടൺ ചെമ്മീൻ പിടികൂടിയിരുന്നു.
തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഫോർമാലിൻ കലർത്തിയ മത്സ്യം പിടിച്ചെടുത്തിരുന്നു. മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലായനിയാണ് ഫോർമാലിൻ.