സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന് രൂപീകരിച്ച ചുമട്ടുതൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി.
തൃശൂര് പീച്ചി സ്വദേശി സജി(49)യെയാണ് വീടിനുള്ളില് ജീവനൊടുക്കിയ നിലയില് കണ്ടെത്തിയത്. സിപിഎമ്മില് നിന്ന് ഭീഷണിയുണ്ടായിരുന്നതായി മൃതദേഹത്തില് നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില് പറയുന്നു.
സിപിഎം ബ്രാഞ്ച്, ലോക്കല് സെക്രട്ടറിമാരുടെ പേരും ആത്മഹത്യാ കുറിപ്പിലുണ്ട്. ഏറെക്കാലമായി പീച്ചിയിലെ സിഐടിയു യൂണിറ്റില് തര്ക്കങ്ങള് നിലനിന്നിരുന്നു.
സജി ഉള്പ്പെടെയുള്ള ഒരുവിഭാഗം സിഐടിയു പ്രവര്ത്തകര് യൂണിയന് വസ്ത്രവും ബഹിഷ്കരിച്ചിരുന്നു.
സിഐടിയു ഓഫീസിനെ സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയന് എന്ന് പുനര്നാമകരണം ചെയ്യുകയും ചെയ്തിരുന്നു.
പ്രശ്നങ്ങളെ തുടര്ന്ന് പാര്ട്ടി നേതാക്കള് ഇടപെട്ട് ചര്ച്ചകള് നടത്തിയെങ്കിലും തൊഴിലാളികള് വഴങ്ങിയില്ല.
എന്നാല് ചില തൊഴിലാളികള് പിന്നീട് പാര്ട്ടിപക്ഷത്തേക്ക് മാറിയതോടെ സജി പാര്ട്ടിയില് ഒറ്റപ്പെടുകയായിരുന്നു. ഇതാണ് സജിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം.
ആത്മഹത്യക്കുറിപ്പില് സിപിഎമ്മിലെ രണ്ട് പ്രാദേശിക നേതാക്കള്ക്കെതിരേ പരാമര്ശം വന്നതിന് പിന്നാലെ പീച്ചിയില് സിപിഎം പ്രവര്ത്തകര് ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
സംഘര്ഷത്തില് സിപിഎം പീച്ചി ബ്രാഞ്ച് സെക്രട്ടറിക്കും രണ്ടു പാര്ട്ടി പ്രവര്ത്തകര്ക്കും മര്ദനമേല്ക്കുകയും ചെയ്തു.
മൂന്നുപേരും പട്ടിക്കാട് സ്വകാര്യ ആശുപത്രിയില് ചികിത്സ തേടി. പീച്ചി സെന്ററിലെ സിപിഎമ്മിന്റെ മണ്ഡപവും സിപിഎമ്മിന്റെയും സിഐടിയുവിന്റെയും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു.
സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ ജനല്ച്ചില്ലുകളും തകര്ത്തിട്ടുണ്ട്. കൊടി നശിപ്പിക്കല്, മര്ദനം എന്നിവയുമായി ബന്ധപ്പെട്ട് പീച്ചി ലോക്കല് കമ്മിറ്റി പോലീസില് പരാതി നല്കി.
സമൂഹവിരുദ്ധര് ഇതൊക്കെ ചെയ്തു എന്നു കാട്ടിയാണ് പോലീസില് നല്കിയിരിക്കുന്ന പരാതി. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അറസ്റ്റൊന്നും ഉണ്ടായിട്ടില്ല.