വിചിത്രമായ പ്രവചനങ്ങളുമായി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് മുന്‍ റഷ്യന്‍ പ്രസിഡന്റും വ്ളാദിമിര്‍ പുടിന്റെ വിശ്വസ്തനുമായ ദിമിത്രി മെദ് വദേവ്.
ഇലോണ്‍ മസ്ക് യുഎസ് പ്രസിഡന്റാകുമെന്നും ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ യുദ്ധമുണ്ടാകുമെന്നും മെദ് വദേവിന്റെ പ്രവചനത്തില്‍ പറയുന്നു.
2023 ല്‍ സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റി ട്വിറ്റര്‍, ടെലഗ്രാം അക്കൗണ്ടുകളിലൂടെയാണ് മെദ്വദേവിന്റെ പ്രവചനങ്ങള്‍.
2008 മുതല്‍ 2012 വരെ, പുട്ടിന് പ്രധാനമന്ത്രിയായിരിക്കെ റഷ്യയുടെ പ്രസിഡന്റായിരുന്നു മെദ്വദേവ്. 2020 മുതല്‍ റഷ്യയുടെ സുരക്ഷാ ഉപദേശക കൗണ്‍സിലിന്റെ ഉപമേധാവിയാണ്.
ബ്രിട്ടന് വീണ്ടും യുറോപ്യന്‍ യൂണിയനില്‍ ചേരുമെന്നും മെദ്വദേവ് പ്രവചിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ തകര്‍ച്ചയും പ്രവചനത്തിലുണ്ട്.
യുഎസില്‍ ഒരു ആഭ്യന്തരയുദ്ധമുണ്ടാകുമെന്നും അതിനെ തുടര്‍ന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്ക് യുഎസിന്റെ പ്രസിഡന്റ് പദവിയിലെത്തുമെന്നുമാണ് മെദ്വദേവിന്റെ പ്രവചനം.
അതേസമയം, ‘എപിക് ത്രെഡ്’ എന്ന് ഇതിനോടു പ്രതികരിച്ച ഇലോണ്‍ മസ്ക്, ചില പ്രവചനങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.