റോഡ്സ്: തെക്കൻ ഗ്രീസിൽ ഗ്രീക്ക് വ്യോമസേനയുടെ വിമാനം ജലം വർഷിച്ച് കാട്ടുതീ അണയ്ക്കുന്നതിനിടെ തകർന്നുവീണു. രണ്ടു പൈലറ്റുമാരും മരിച്ചു.
ഗ്രീസിൽ കടുത്ത ചൂടും കാട്ടുതീയും ജനജീവിതം അതീവ ദുഷ്കരമാക്കി. തുടർച്ചയായ മൂന്നാം ഉഷ്ണതരംഗത്തെത്തുടർന്ന് ചൂട് 40 ഡിഗ്രിക്കു മുകളിലാണ്. ഗ്രീസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ റോഡ്സ്, കോർഫു എന്നീ ദ്വീപുകളെ കാട്ടുതീ വിഴുങ്ങി.
ഇവിടങ്ങളിൽനിന്ന് ഇരുപതിനായിരത്തിലേറെ പേരെ ഒഴിപ്പിച്ചു. മെഡിറ്ററേനിയൻ രാജ്യങ്ങളെല്ലാം കാട്ടുതീയിൽ വലയുകയാണ്. അൾജീരിയയിൽ 34 പേർ മരിച്ചു.