മുംബൈ:ഫോർച്ച്യൂണ്‍ റൈസ് ബ്രാൻ പാചക എണ്ണയുടെ ബ്രാൻഡ് അംബാസഡർ ആയി ബിസിസിഎെ പ്രസിഡന്റ് സൗരവ് ഗാംഗുലി തുടരുമെന്ന് അദാനി വിൽമർ കന്പനി .
ഗാംഗുലി അഭിനയിച്ചിട്ടുള്ള ഫോർച്ച്യൂണ്‍ റൈസ് ബ്രാൻ പാചക എണ്ണയുടെ പരസ്യം നിർത്തിവച്ചതിനു പിന്നാലെയാണ് കന്പനിയുടെ പ്രതികരണം.
ഹൃദയാരോഗ്യത്തിന് ഉത്തമമെന്ന വിശേഷണവുമായി പുറത്തിറക്കിയ ഫോർച്ച്യൂണ്‍ പാചക എണ്ണയുടെ പരസ്യങ്ങൾ, ഗാംഗുലിക്ക് ഹൃദയാഘാതം നേരിട്ടത്തിനെത്തുടർന്നാണ് സോഷ്യൽ മീഡിയയിലും മറ്റും വ്യാപക വിമർശനം നേരിട്ടത്.
ട്രോളുകളും മറ്റും കനത്തതോടെ ഗാംഗുലി അഭിനയിക്കുന്ന പരസ്യങ്ങളും മറ്റും കന്പനി നിർത്തിവയ്ക്കുകയായിരുന്നു.
ഫോർച്ച്യൂണ്‍ റൈസ് ബ്രാൻ പാചക എണ്ണ മരുന്നല്ലെന്നും പാചക എണ്ണയാണെന്നും ഹൃദയാരോഗ്യം പാലിക്കുന്നതിന് സഹായിക്കുന്ന നിരവധി പോഷകങ്ങൾ ഇതിലുണ്ടെന്ന് അന്താരാഷ്ട്രഏജൻസികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അദാനി വിൽമർ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് അംഗ്ഷു മാലിക് പറഞ്ഞു.
“പരസ്യങ്ങൾ നിർത്തിവച്ചത് താത്കാലികമായാണ്. ഗാംഗുലി ആരോഗ്യം വീണ്ടെടുത്ത ശേഷം ഫോർച്ച്യൂണ്‍ റൈസ് ബ്രാൻ പാചക എണ്ണയുടെ പ്രചാരണം കൂടുതൽ ശക്തമാക്കും’’- മാലിക് കൂട്ടിച്ചേർത്തു.
അദാനി ഗ്രൂപ്പിന്റെ ഉപകന്പനിയായ അദാനി വിൽമർ, 2020 ജനുവരിയിലാണ് സൗരവ് ഗാംഗുലിയെ ഫോർച്ച്യൂണ്‍ റൈസ് ബ്രാൻ പാചക എണ്ണയുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിച്ചത്.