കൊല്ലം :ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടിട്ടും സ്വന്തം പാര്‍ട്ടിയി ല്‍ നിന്നുള്ള നേതാക്ക ള്‍ പോലും വിമര്‍ശനം ഉയര്‍ത്തിയിട്ടും തന്റെ ശൈലി മാറ്റില്ല എന്ന് പിണറായി വിജയന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.
പാര്‍ട്ടി നേതാക്കന്മാര്ക്ക് സ്വന്തം ശൈലിക ള്‍ ആകാം. അത് ആ പാര്‍ട്ടിക്കാരെ മാത്രം ബാധിക്കുന്ന വിഷയമാണ്. എന്നാല്‍ ജനപ്രതിനിധികളും ഭരണാധികാരികളും ജനഹിതം അറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടവരാണ്. അതിനനുസരിച്ച് നയപരമായി ഇടപെടാന്‍ ഭരണാധികാരിക ള്‍ ബാധ്യസ്ഥരുമാണ്. മറിച്ച് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.
ഇതേ ശൈലി പിന്തുടര്ന്നതിന്റെയും ഘടകകക്ഷികളുടെ അഭിപ്രായങ്ങ ള്‍ മുഖവിലക്കെടുക്കാതെയും ഭരണം നടത്തിയതിനാലാണ് സിംഗൂരും നന്ദിഗ്രാമും ബംഗാളില്‍ ഇടതുമുന്നണിയുടെ തകര്‍ച്ചക്ക് കാരണമായത്. ഇടതുപക്ഷം തകര്‍ന്ന ബംഗാളി ല്‍ ബിജെപി പ്രധാന പ്രതിപക്ഷമായിട്ടും കേരളത്തിലെ സിപിഎം പാഠം പഠിക്കാന്‍ തയാറാകുന്നില്ലെന്നും ദേവരാജ ന് കുറ്റപ്പെടുത്തി.