ഒറ്റ പ്രസവത്തിൽ യുവതി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഉത്തർപ്രദേശ് സ്വദേശിനിയായ റിഹാനയാണ് ലക്നൗവിലെ സ്വകാര്യ ആശുപത്രിയിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. രണ്ട് ആണ് കുഞ്ഞുങ്ങളും രണ്ട് പെണ് കുഞ്ഞുങ്ങളുമാണ് ജനിച്ചത്.
ഗോൻഡ ജില്ലയിൽ താമസിക്കുന്ന റിഹാനയ്ക്ക് ബുധനാഴ്ച്ചയാണ് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അവസ്ഥ ഗുരുതരമാകുവാൻ തുടങ്ങിയതോടെ ഇവരെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് ശസ്ത്രക്രീയയിലൂടെയാണ് കുട്ടികൾക്ക് ജന്മം നൽകിയത്. എല്ലാ കുട്ടികൾക്കും ഒന്നര കിലോയാണ് ഭാരം. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു.