നാല് പെൺമക്കളുടെ അമ്മയാണ് അമേരിക്കയിലെ സൗത്ത് കരോലിനയിൽ നിന്നുള്ള ക്രിസ്റ്റൻ ലാമ്മെർട്ടിൻ എന്ന യുവതി. ഇവരുടെ നാല് പെൺമക്കളുടെ പ്രായങ്ങൾ തമ്മിൽ വ്യത്യാസമുണ്ടെങ്കിലും ഇവരുടെ ജന്മദിനം ഒന്നാണ്.
ഈ നാല് പെൺകുട്ടികളും ജനിച്ചത് ആഗസ്റ്റ് 25ന് ആണ്. വാലന്റീന, സോഫിയ, ജിയുലിയാന, മിയ എന്നിവരാണ് ക്രിസ്റ്റ്നയുടെ നാല് മക്കൾ.
മക്കളുടെ ജന്മദിനം കൂടാതെ തന്റെ പ്രിയപ്പെട്ട നായക്കുട്ടിയുടെ ജന്മദിനവും ആഗസ്റ്റ് 25 ആണെന്നും, ഈ നായ ജനിച്ച് 10 വർഷത്തിന് ശേഷമാണ് തന്റെ ആദ്യത്തെ മകൾ സോഫിയ ജനിച്ചതെന്നും അവർ പറഞ്ഞു.
എന്നാൽ ഇതിൽ ഒന്നും തോന്നിയില്ലെന്നും അതിന് ശേഷമുള്ള തന്റെ ഓരോ മക്കളുടെ ജനനവും ഒരേ തീയതിയിലായപ്പോൾ ആശ്ചര്യം തോന്നിയെന്നും ക്രിസ്റ്റൻ ലാമ്മെർട്ട് പറഞ്ഞു.
.