കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ കാണാതായി. സൂറത്തില്‍ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളിയെയും കുടംബത്തെയുമാണ് കാണാതായത്. കഴിഞ്ഞ ബുധനാഴ്ച പോര്‍ട്ട്ലന്റിലേക്ക് വിനോദയാത്ര പോയതായിരുന്നു ഇവര്‍.
സന്ദീപിന്റെ ഭാര്യ സൗമ്യ കൊച്ചി സ്വദേശിയാണ്. മക്കളായ സിദ്ധാന്തും സാച്ചിയും കാറിലുണ്ടായിരുന്നു. ലോസാഞ്ചത്സിനു സമീപം സാന്റാ ക്ലാരിറ്റയില്‍ യൂണിയന്‍ ബാങ്കില്‍ വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് സന്ദീപ്.
നാലു ദിവസമായി ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനാല്‍ ബന്ധുക്കള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഈ മാസം നാലാം തീയതി കാലിഫോര്‍ണിയയിലെ ക്ലമാത്തിലെ ഹോളിഡേ ഇന്‍ എക്സ്പ്രസില്‍ കുടുംബം താമസിച്ചിരുന്നു.
ആറിനു വ്യാഴാഴ്ച ചെക്ക് ഔട്ട് ചെയ്ത ശേഷം വിവരമൊന്നുമില്ലെന്നു ടെക്സസിലുള്ള സന്ദീപിന്റെ ബന്ധു പറഞ്ഞു. ഇതേത്തുടര്‍ന്നാണു പൊലീസില്‍ വിവരമറിയിച്ചത്.
ആറാം തീയതി വ്യാഴാഴ്ച രാത്രി സാനോസെയിലുള്ള കസിന്‍ കമലിന്റെ വീട്ടില്‍ ഡിന്നറിനു എത്തുമെന്നാണു പറഞ്ഞിരുന്നത്. ക്ലമാത്തില്‍ നിന്ന് ഏഴര മണിക്കൂറേയുള്ളു സാനോസെയ്ക്ക്. എന്നാല്‍ അര്‍ദ്ധരാത്രി വരെ കാത്തിരുന്നിട്ടും അവര്‍ എത്തിയില്ല.
വിളിച്ചിട്ടും കിട്ടാതായതോടെയാണ് പരാതി നല്‍കിയത്. ഗുജറാത്തിലെ സൂറിച്ചിലാണു സന്ദീപിന്റെ കുടുംബം. സൗമ്യയുടെ കുടുംബം കൊച്ചിയിലാണ് 12 വര്‍ഷമായി ഇവര്‍ അമേരിക്കയിലെത്തിയിട്ട്.