തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഇടിയോട് കൂടിയ മഴക്കും പെട്ടെന്നുളള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇന്ന് എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ വയനാട് ജില്ലയിലും, 29ന് പാലക്കാടും, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുളളത്. അതേസമയം പകൽ സമയങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനില മുന്നറിയിപ്പ് തുടരുന്നുണ്ട്. ഈ ജില്ലകളില്‍ സാധാരണയുള്ളതിനേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയര്‍ന്ന താപനില ലഭിക്കും.