കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഉംറ തീര്‍ത്ഥാടനത്തിനു പോയ നാലംഗസംഘത്തില്‍ നിന്ന് മൂന്നരക്കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
അബ്ദുള്‍ ഖാദര്‍, സുഹൈബ്, മുഹമ്മദ് സുബൈര്‍, യൂനസ് അലി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരായിരുന്നു ഇവര്‍. പിടിയിലായവരില്‍ രണ്ട് പേര് കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് വിദ്യാര്‍ത്ഥികളാണ്.
കഴിഞ്ഞ ദിവസം ഉംറ യാത്രയ്ക്ക് ചെലവായ ഒരു ലക്ഷം രൂപ തിരികെ പിടിക്കുന്നതിനായി സ്വര്‍ണം കടത്തിയ യൂനസിനെ കസ്റ്റംസ് പിടികൂടിയിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു ഇയാളുടെ സ്വര്‍ണക്കടത്ത്.