ഒരു മകന് വേണമെന്ന ആഗ്രഹത്തിന്റെ പുറത്ത് നാലുവയസുകാരനെ തട്ടിക്കൊണ്ടു പോയ യുവാവ് പിടിയില്‍. മുംബൈയിലെ കല്യാണിലാണ് സംഭവം.
നാലു പെണ്‍കുട്ടികളുടെ പിതാവായ നാസിക് സ്വദേശി കച്ച്റു വാഗ്മാരെയാണ് (32) സംഭവത്തില്‍ അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനു സമീപം കളിച്ചുകൊണ്ടിരുന്ന ആണ്‍കുട്ടിയെയാണ് ഭക്ഷണവും പലഹാരങ്ങളും നല്കി വശത്താക്കി വാഗ്മാരെ ഒപ്പം കൂട്ടിയത്.
മകനെ കാണാതെ കുട്ടിയുടെ പിതാവ് റെയില്‍വേ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് സ്റ്റേഷന് പരിസരത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ കുട്ടിയുമായി വാഗ്മാരെ നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.
പിന്നീട്, ജല്‍നയിലേക്കുള്ള ട്രെയിനില്‍ കയറാന്‍ കല്യാണ്‍ സ്റ്റേഷനില്‍ കുട്ടിയോടൊപ്പം വീണ്ടും എത്തിയപ്പോഴാണ് പിടിയിലാകുന്നത്.