തിരുവനന്തപുരം: വർക്കലയിൽ നാലു വയസുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അച്ഛനും മുത്തശിക്കുമെതിരെ കേസെടുത്തു. വർക്കല പോലീസ് ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഐപിസി 320 വകുപ്പ് പ്രകാരവും കേസെടുത്തത്.
മുത്തശ്ശിക്ക് എണ്‍പത് വയസ് പ്രായമുള്ളതിനാൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികളാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്.
കുട്ടിയുടെ അച്ഛനെതിരെ ഇന്നലെ കേസെടുത്തിരുന്നെങ്കിലും കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോൾ മുത്തശ്ശിയാണ് അടിച്ചതെന്നും അച്ഛൻ മർദ്ദിച്ചിട്ടില്ലെന്നും കുട്ടി മൊഴി നൽകി.
കുട്ടിക്കും മാതാപിതാക്കൾക്കും ബന്ധുക്കൾക്കും പോലീസ് കൗണ്‍സിലിംഗും നടത്തി.കുട്ടിയും അമ്മയും അച്ഛനും മുത്തശ്ശിയും ഒരുമിച്ചായിരുന്നു താമസിച്ച് വന്നിരുന്നത്.
നഴ്സറിയിൽ പോകാൻ മടി കാണിച്ചതിനാണ് മുത്തശ്ശി കുട്ടിയെ ക്രൂരമായി മർദിച്ചത്. അയൽവാസി മർദന രംഗങ്ങൾ വീഡിയോയിൽ പകർത്തിയത് വൈറലോടെയാണ് ജനപ്രതിനിധികൾ ഉൾപ്പെടെ പരാതിയുമായി വർക്കല പോലീസിനെ സമീപിച്ചത്.
തുടർന്ന് മുത്തശ്ശിക്കും അച്ഛനുമെതിരെ പോലീസ് കേസെടുക്കുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.