മുണ്ടക്കയം പഞ്ചായത്ത് മെംബർ ജോമി തോമസിനെ കടിച്ച് പരിക്കേൽപ്പിച്ച കുറുക്കന് പേബിഷബാധ സ്ഥിരീകരിച്ചു.
ആക്രമണത്തെ തുടർന്ന് തല്ലിക്കൊന്ന് കുഴിച്ചിട്ട കുറുക്കനെ പുറത്തെടുത്ത് തിരുവല്ല പക്ഷിരോഗ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധയുണ്ടെന്നു സ്ഥിരീകരിച്ചത്.
പേവിഷബാധ സ്ഥിരീകരിച്ചതോടെ മേഖലയിലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. വനം വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽഅടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുറുക്കൻ വെടിയേറ്റാണു ചത്തതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നു വനംവകുപ്പ് അറിയിച്ചു. ഇതു പുതിയ വിവാദത്തിനു വഴിവച്ചിരിക്കുകയാണ്.
മുണ്ടക്കയം: വേലനിലം ഭാഗത്ത് വീണ്ടും കുറുക്കന്റെ ആക്രമണം. സീവ്യൂ കവല ഭാഗത്ത് കുറ്റിയാനിക്കൽ ജോസുകുട്ടി ജോസഫിനാ (55)ണു കുറുക്കന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്.
വീടിനു സമീപത്തെ പുരയിടത്തിൽ ജോലി ചെയ്യുകയായിരുന്ന ജോസുകുട്ടിയെ പാഞ്ഞടുത്ത കുറുക്കൻ ആക്രമിക്കുകയായിരുന്നു. കൈക്കും മുഖത്തും സാരമായി പരിക്കേറ്റ ജോസുകുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.
ഇക്കഴിഞ്ഞ പത്തിനു മുണ്ടക്കയം പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ജോമി തോമസിനു കുറുക്കന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വേലനിലം ഭാഗത്ത് വീണ്ടും കുറുക്കന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്.
എരുമേലി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ബി.ആര്. ജയന്റെ നിര്‍ദേശാനുസരണം ഡെപ്യൂട്ടി റെയിഞ്ചര്‍ കെ.വി. ഫിലിപ്പിന്റെ നേതൃത്വത്തില്‍ വനപാലകരെത്തി ചത്ത കുറുക്കനെ കൊണ്ടുപോയി.
കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളി ക്ലിനിക്കിലെ ജൂണിയര്‍ സര്ജന് ഡോ. ബിനുഗോപിനാഥ് പോസ്റ്റ്മോര്‍ട്ടം നടത്തി. പേവിഷബാധ പരിശോധനയ്ക്കായി തിരുവല്ല പക്ഷിരോഗ പരിശോധനാ കേന്ദ്രത്തിലേക്കു മാറ്റി. തുടർച്ചയായി ഉണ്ടാകുന്ന കുറുക്കന്റെ ആക്രമണം മേഖലയിൽ ഭീതി പടർത്തുകയാണ്.