കാളപ്പോര് നിര്‍ത്തലാക്കിയാല്‍ കുറുക്കന്‍ പോര് നടത്തും എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം ആളുകള്‍. ക്ഷേത്രത്തില്‍ എത്തിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും മറ്റ് ചടങ്ങുകളും നടത്തിയ ശേഷം പൂമാല ചാര്‍ത്തി കുറുക്കനെ അലങ്കരിക്കും. തുടര്‍ന്ന് കുറുക്കന്റെ ഒരു കാലില്‍ കയര്‍ കെട്ടി അഴിച്ചുവിടും. ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന ഗ്രാമീണര്‍ ഇതിനെ പിന്തുടര്‍ന്ന് പിടിച്ചുകെട്ടുന്നതാണ് ചടങ്ങ്. തമിഴ്‌നാട്ടില്‍ കാളകളെ ഉപയോഗിച്ചുള്ള ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചുവെങ്കിലും കുറുക്കനെ വച്ചുള്ള ജെല്ലിക്കെട്ട് അരങ്ങേറി. സേലം ചിന്നമാണിക്യപാളയത്താണ് ബുധനാഴ്ച കാളപ്പോരിന് സമാനമായ ‘കുറുക്കന്‍ പോര്’ നടത്തിയത്. വനം വകുപ്പധികൃതരുടെ അനുമതിയോടെയാണ് കുറുക്കനെ വച്ചുള്ള ജെല്ലിക്കെട്ട് നടത്തിയത്.
കുറുക്കന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍പെടുന്ന മൃഗമായതിനാല്‍ വനംവകുപ്പ് അധികൃതരുടെ കര്‍ശന നിരീക്ഷണത്തിലാണ് ‘ഫോക്‌സ് ജെല്ലിക്കെട്ട്’ അരങ്ങേറിയത്. മത്സരാര്‍ത്ഥികളെ കുറുക്കന്‍ കടിയ്ക്കാതിരിക്കാന്‍ അതിന്റെ വായ ആദ്യം തന്നെ മൂടിക്കെട്ടിയിരുന്നു. സേലത്തെ ചിലയിടങ്ങളില്‍ കുറുക്കന്‍ പോര് പൊങ്കലിനോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്താറുണ്ട്. കുറുക്കനെ ക്ഷേത്രത്തില്‍ എത്തിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും മറ്റ് ചടങ്ങുകളും നടത്തിയ ശേഷം പൂമാല ചാര്‍ത്തി അലങ്കരിക്കും. തുടര്‍ന്ന് കുറുക്കന്റെ ഒരു കാലില്‍ കയര്‍ കെട്ടി അഴിച്ചുവിടും. ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന ഗ്രാമീണര്‍ ഇതിനെ പിന്തുടര്‍ന്ന് പിടിച്ചുകെട്ടുന്നതാണ് ചടങ്ങ്. ആഘോഷത്തിനു ശേഷം കുറുക്കനെ കാട്ടിലേക്ക് അഴിച്ചുവിടുമെന്നും അധികൃതര്‍ അറിയിച്ചു.