ബാസ്കറ്റ് ബോളിനെ കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഒരു വൈദികൻ- കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കറങ്ങുന്ന വീഡിയോയിലെ ദൃശ്യമാണിത്.
അയ്യപ്പനും കോശിയും എന്ന സിനിമയിലെ കളകാത്ത സന്തനമേലെ എന്ന ഗാനത്തിനൊപ്പമാണ് അച്ചന്റെ വീഡിയോ പ്രചരിക്കുന്നത്. ജോൺ ചാവറ എന്ന വൈദികനാണ് വീഡിയോയിലുള്ളത്.
ചങ്ങനാശേരി എസ്ബി കോളജിലെ അദ്ധ്യാപകനും മികച്ച ബാസ്കറ്റ്ബോൾ കളിക്കാരനുമാണ്. വിദ്യാർത്ഥികൾ ചാവറ അച്ചൻ എന്നാണ് ഫാ.ജോൺ ചാവറയെ വിളിക്കുന്നത്.
ബാസ്കറ്റ്ബോൾ കളിക്ക് പിന്നാലെ അച്ചൻ ഒരു വിവാഹത്തിന്റെ റിസപ്ഷൻ പാർട്ടിക്കിടെ ഡാൻസ് കളിക്കുന്ന വീഡിയോയും വൈറലായിരുന്നു.
എസ്ബി കോളജിലെ പൂർവവിദ്യാർത്ഥിയായിരുന്ന ജോൺ ചാവറ ബിരുദാനന്തര ബിരുദത്തിനുശേഷമാണ് സെമിനാരിയിൽ ചേർന്നത്.
ഇപ്പോൾ എസ്ബി കോളജിലെ അദ്ധ്യാപകനാണ്. വീഡിയോകൾ വൈറലായതിനു പിന്നാലെ എസ്ബി കോളജിൽ ഫാ. ജോൺ ചാവറയ്ക്കൊപ്പം പഠിച്ചവരും അച്ചൻ പഠിപ്പിച്ചവരും തങ്ങളുടെ ഓർമകളുമായി ഫേസ്ബുക്കിലെത്തി.
ഫാ.ജോൺ ചാവറയെക്കുറിച്ച് സോഷ്യൽ മീഡിയയിലുള്ള കുറിപ്പുകൾ
ഒരു ലേ-അപ് ഷോട്ടും മധുരിക്കും ഓര്‍മ്മകളും
———————————————————————
സ്വയം വിലയിരുത്തുമ്പോള്‍, മത്സരങ്ങളുടെ സമ്മര്‍ദ്ദം താങ്ങനുള്ള കഴിവില്ലായ്മ ഇപ്പോഴും ഒരു ന്യൂനതയായി അനുഭവപ്പെടുന്നു. പ്രത്യേകിച്ച് ഒരു institution നെയോ ബാച്ച്നെയോ ഒക്കെ പ്രതിനിധീകരിക്കുമ്പോള്‍.
1992 ല്‍ (7-ആം ക്ളാസ് വിദ്യാര്‍ത്ഥി) സ്കൂള്‍ ബാസ്കറ്റബോള്‍ ടീമില്‍ കളിക്കുമ്പോഴാണ് ആദ്യമായി ഒരു institution നെ പ്രതിനിധീകരിക്കുന്നത്. പരാജയം അത്യധികം നിരാശയുണ്ടാക്കി.
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1997-98 അദ്ധ്യയനവര്‍ഷം മാന്നാനം കെ.ഇ.കോളേജിലെ ഒന്നാം വര്‍ഷ ഗണിതശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് ആദ്യമായി ഒരു inter collegiate മത്സരത്തില്‍ പങ്കെടുക്കുന്നത്.
കോളേജിന്റെ Mathematics quiz team അംഗമായാണ് അന്ന് രംഗത്തിറങ്ങിയത്. ബാസ്കറ്റ് ബോള്‍ പോലെ ടീമില്‍ പത്തു പേരും കളിക്കാന്‍ അഞ്ചു പേരുമൊന്നുമില്ല. ആകെ രണ്ടു പേര് മാത്രം.
എന്റെ Team mate, എന്റെ സീനിയര്‍ (3rd year) വിദ്യാര്‍ത്ഥി കൂടി ആയിരുന്ന John Chavara എന്ന ഞങ്ങളുടെ ‘ചാവറ’ ആയിരുന്നു. അദ്ദേഹമാണെങ്കില്‍ കോളേജിനു വേണ്ടി സ്ഥിരമായി സമ്മാനം വാങ്ങിയിരുന്ന ടീമിലെ അംഗവും.
ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ടോണ്‍സിലിന്റെ അസുഖം ഉണ്ടായിരുന്നു എന്നതാണ് ഞാനുമായി അദ്ദേഹത്തിനുണ്ടായിരുന്ന ഏക സാമ്യം.
എന്നാല്‍, അദ്ദേഹം തണുത്തതൊന്നും കഴിക്കാതെ ടോണ്‍സില്‍ control ചെയ്തപ്പോള്‍ ഞാന്‍ സ്ഥിരമായി തണുത്ത ജ്യൂസ് കഴിച്ച് കൃത്യമായ ഇടവേളകളില്‍ തൊണ്ട നൊമ്പരവുമായി കഴിഞ്ഞു പോന്നു.
എന്തായാലും ആദ്യ മത്സരത്തില്‍ തന്നെ സ്ഥിരമായി സമ്മാനിതനായിരുന്ന അദ്ദേഹത്തിന്റെ റിക്കാര്‍ഡ് തകര്‍ക്കാന്‍ ടീമംഗമായ എനിക്കു കഴിഞ്ഞു.
പരാജയം പൂര്‍ണ്ണമായി എന്റെ അനാവശ്യ ടെന്‍ഷന്‍ മൂലമായിരുന്നു. ‘തോറ്റതു നന്നായി. ജയിച്ചിരുന്നെങ്കില്‍ അടുത്ത മത്സരത്തിനു സമ്മര്‍ദ്ദം കൂടുമായിരുന്നു’- എന്നായിരുന്നു ചാവറ ആ മത്സരത്തെ വിലയിരുത്തിയത്.
സ്വയം കഴിവുകേട് മനസിലാക്കി ടീമില്‍ നിന്നു പിന്മാറാനുള്ള എന്റെ തീരുമാനത്തെ അദ്ദേഹം എതിര്‍ത്തു.
CMS കോളേജില്‍ വച്ചുള്ള അടുത്ത മത്സരത്തില്‍ ഞങ്ങള്‍ക്കു മൂന്നാം സ്ഥാനം ലഭിച്ചതിനാല്‍ ടീമില്‍ തുടര്‍ന്നു. സമ്മാനം ലഭിക്കുമ്പോഴും അല്ലാത്തപ്പോഴും ഒരേ വികാരം കാട്ടുന്ന അദ്ദേഹം എനിക്ക് ഒരു അദ്ഭുതമായിരുന്നു.
വാക്കുകളെക്കാള്‍ ശരീരഭാഷയിലൂടെ വൈകാരിക പക്വത പഠിപ്പിച്ചു തന്ന അദ്ധ്യാപകനായാണ് അദ്ദേഹത്തെ ഞാന്‍ കണ്ടത്.
എന്നാല്‍ പിന്നീട് ഞങ്ങള്‍ പങ്കെടുത്ത നാല് അഖില കേരളാ മത്സരങ്ങളിലും ഒന്നാം സ്ഥാനമായിരുന്നു. CUSAT ല്‍ നടന്ന മത്സരത്തിലെ സമ്മാനമായിരുന്നു അതില്‍ ഏറ്റവും prestigeous ആയത്. സമ്മാനം കിട്ടിയപ്പോഴൊക്കെ ചാവറയെ പോലെ വൈകാരിക പക്വത കാട്ടാന്‍ എനിക്കു കഴിഞ്ഞില്ല.
എവര്‍ റോളിംഗ് ട്രോഫിയെക്കാള്‍, വ്യക്തിപരമായി ലഭിക്കുന്ന ട്രോഫിയും, സമ്മാനത്തുകയും, സ്റ്റേജിലെ ഫൈനല്‍ റൗണ്ടും, rapid fire/tie breaker റൗണ്ടുകളും, ഒക്കെ എന്നെ ഹരം പിടിപ്പിച്ചു.
അധികം അദ്ധ്വാനിക്കാതെ ഒരു ബിരുദമെടുത്ത് സര്‍ക്കാര്‍ ജോലി വാങ്ങാന്‍ നടന്ന എനിക്ക് ഗണിതശാസ്ത്രത്തോടുള്ള അനാവശ്യ പ്രണയമുണ്ടാവാന്‍ ഇതെല്ലാം കാരണമായെന്നു പറയാം.
അടുത്ത വര്‍ഷം M Sc പഠിക്കാന്‍ ചാവറ SB കോളേജില്‍ പോയതോടെ ഞങ്ങളുടെ ടീം പിരിഞ്ഞു. പിന്നീടുള്ള രണ്ടു വര്‍ഷവും, ഒന്നുരണ്ടു തവണയൊഴിച്ച്, കൃത്യമായി ഞങ്ങളുടെ ടീമിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.
സ്ഥിരമായി SB കോളേജിന്റെ ടീമില്‍ ഒന്നാം സ്ഥാനം നേടിയിരുന്ന ചാവറ സന്തോഷം പ്രകടിപ്പിച്ചു കണ്ടത്, എന്റെ ടീമിനോടു പരാജയപ്പെട്ട ഒരു അവസരത്തിലായിരുന്നു.
അതും എന്നെ ആലിംഗനം ചെയ്തുകൊണ്ട്. ടൈ ബ്രേക്കറിലൊക്കെ എന്റെ BP ഉച്ചസ്ഥായിയിലെത്തുമ്പോള്‍ കൂളായി എതിര് വശത്തിരിക്കുന്ന ചാവറ എനിക്ക് ആരാധന തോന്നിയിട്ടുള്ള അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്നു.
M Sc ക്കു ശേഷം സെമിനാരിയില്‍ പോകുകയാണെന്നു പറഞ്ഞ ചാവറയോട് ഒരു കാര്യത്തില്‍ അസൂയ തോന്നി.
പത്താം ക്ളാസോടെ നിര്‍ത്തേണ്ടി വന്ന എന്റെ പ്രിയപ്പെട്ട ഗയിം ആയ ബാസ്കറ്റ്ബോള്‍ അദ്ദേഹത്തിന് എന്നും കളിക്കാന്‍ പറ്റുമല്ലോ. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ active അല്ലാത്തതിനാല്‍ കഴിഞ്ഞ കുറെക്കാലമായി കണക്ഷനില്ല.
ഇന്ന് ഈ വീഡിയോ കണ്ടപ്പോഴേ മാസ്ക് വച്ചിരുന്നെങ്കിലും ആളെ മനസിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.
കോളേജിലെ ഏതെങ്കിലും ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്താവും എന്നു തോന്നുന്നു. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികളാരോ എടുത്ത് fb യില്‍ പോസ്റ്റിയതാവാം.
നഷ്ടപ്പെട്ട ഒരുപാട് ഓര്‍മ്മകളുടെ ഭാരം മനസ്സില്‍ വന്നെങ്കിലും, മനോഹരമായ ആ ലേ-അപ്പ് ഷോട്ടിന്റെ സൗന്ദര്യം അതെല്ലാം ഒപ്പിയെടുത്തു. ഒരു തവണ ഒരുമിച്ച് ബാസ്കറ്റ്ബോള്‍ കളിക്കണമെന്ന ആഗ്രഹം ബാക്കിയാക്കി….
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
– അനൂപ് ഐസക്
SB കോളേജിൽ Mathematics Department ൽ പഠിക്കണ പിള്ളേർക്കുണ്ടായിരുന്ന ഭാഗ്യം എന്താന്ന് വെച്ചാൽ.Degree Second Year ൽ ചാവറ അച്ചനായിരിക്കും Mentor.
കിടിലൻ ക്ലാസ് ആയിരിക്കും…അടിപൊളി ആയിട്ട് Integration പഠിപ്പിച്ചിട്ടുണ്ട്…. Football Tournament ഉള്ളപ്പോൾ പന്ത് തട്ടാൻ അവിടെ കാണും…
കഴിഞ്ഞ ദിവസം ബാസ്ക്കറ്റ് ബോളുമായി Trending ആക്കി ഇപ്പോൾ ഡാൻസും…SB യിൽ പഠിച്ച പിള്ളേർക്കറിയാം ചാവറ അച്ചൻ പൊളിയാണ്….😍
-ഡയോൺ റോയി