കാണികളെ ഇളക്കി മറിക്കുന്ന മനോഹര നൃത്തം ചെയ്ത് വൈദികര്‍ സോഷ്യല്‍മീഡിയയില്‍ താരങ്ങളായി മാറിയ സംഭവങ്ങള്‍ ധാരാളമുണ്ട്. അവര്‍ക്കൊപ്പം തന്നെ പേരെടുക്കുകയാണ് വയനാട് ജില്ലയിലെ ബത്തേരിയിലുള്ള ഡോണ്‍ ബോസ്ക്കോ കോളജിലെ പ്രിന്‍സിപ്പാള്‍ ഫാ. ജോയ് ഉള്ളാട്ടിൽ.
കോളജില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് അദ്ദേഹം ചടുലമായ നൃത്ത ചുവടുകള്‍ വച്ചത്. വേദിക്ക് ചുറ്റും നിന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ മെയ് വഴക്കത്തെ കൈയടികളോടെയാണ് സ്വീകരിക്കുന്നത്.
ഈ നൃത്തം സോഷ്യല്‍മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. വിദ്യ അഭ്യസിക്കുന്നതിനൊപ്പം കലയേയും സ്നേഹിക്കുന്ന ഈ പുരോഹിതനെ തേടി അഭിനന്ദന പ്രവാഹമാണ്.