ഫ്രാൻസിന്‍റെ പരമോന്നത സിവിലിയൻ ബഹുമതി മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ. ലളിതാംബികയ്ക്ക്

ഫ്രാ​ൻ​സി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി മ​ല​യാ​ളി​ക്ക്. ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ ഡോ. ​വി.​ആ​ർ ല​ളി​താം​ബി​ക​യ്ക്കാ​ണ് ബ​ഹു​മ​തി. ഫ്ര​ഞ്ച് ഗ​വ​ൺ​മെ​ന്‍റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​ന്ത്യ​യി​ലെ ഫ്രാ​ൻ​സ് അം​ബാ​സ​ഡ​ർ തി​യ​റി മാ​ത്തൂ ഷെ​വ​ലി​യ​ർ ഡോ. ​ല​ളി​താം​ബി​ക​യെ ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ച്ചു.

ഇ​ന്ത്യ​യും ഫ്രാ​ൻ​സും ത​മ്മി​ലു​ള്ള ബ​ഹി​രാ​കാ​ശ സ​ഹ​ക​ര​ണ​മാ​ണ് ല​ളി​താം​ബി​ക​യെ നേ​ട്ട​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത്. അ​ഡ്വാ​ൻ​സ്ഡ് ലോ​ഞ്ച് വെ​ഹി​ക്കി​ൾ ടെ​ക്നോ​ള​ജി​യി​ൽ സ്പെ​ഷ്യ​ലി​സ്റ്റാ​യ ഡോ. ​ല​ളി​താം​ബി​ക വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​പു​ല​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യം ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​ലും ഡോ. ​ല​ളി​താം​ബി​ക വ​ള​രെ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. 2018ൽ ​ഹ്യൂ​മ​ൻ സ്‌​പേ​സ് ഫ്ലൈ​റ്റ് പ്രോ​ഗ്രാ​മി​ന്‍റെ ഡ​യ​റ​ക്‌​ട​ർ എ​ന്ന നി​ല​യി​ൽ ഗ​ഗ​ൻ​യാ​ൻ പ​ദ്ധ​തി​ക്കാ​യി ഫ്ര​ഞ്ച് നാ​ഷ​ണ​ൽ സ്‌​പേ​സ് ഏ​ജ​ൻ​സി​യു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​യി​രു​ന്നു ഡോ. ​ല​ളി​താം​ബി​ക ദൗ​ത്യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ജെ​ആ​ർ​ഡി ടാ​റ്റ, സ​ത്യ​ജി​ത് റേ, ​ഭാ​ര​ത​ര​ത്‌​ന സി​എ​ൻ​ആ​ർ റാ​വു, പ​ണ്ഡി​റ്റ് ര​വി​ശ​ങ്ക​ർ, സു​ബി​ൻ മേ​ത്ത, ഇ ​ശ്രീ​ധ​ര​ൻ, അ​മി​താ​ഭ് ബ​ച്ച​ൻ, ശി​വാ​ജി ഗ​ണേ​ശ​ൻ, ല​താ മ​ങ്കേ​ഷ്‌​ക​ർ, ഷാ​രൂ​ഖ് ഖാ​ൻ, ശ​ശി ത​രൂ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ഇതിനു മുമ്പ് ഫ്രാ​ൻ​സി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment