ജോസ് കുമ്പിളുവേലില്‍
പാരിസ്: ട്രാഫിക് നിയമം ലംഘിച്ചതിന് പതിനേഴുകാരനെ വെടിവച്ചുകൊന്ന പൊലീസുകാരനെ സഹായിക്കാന്‍ ഫ്രാന്‍സിലെ വലതുപക്ഷക്കാര്‍ പണപ്പിരിവ് നടത്തുന്നു.
ആറു ദിവസത്തോളം പാരിസിനെ കലാപഭൂമിയാക്കിയത് ഈ കൊലപാതകമായിരുന്നു. ഇതിലെ പ്രതിക്ക് വേണ്ടിയാണ് മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മരിന് ലെ പെന്നിന്റെ ഉപദേഷ്ടാവായിരുന്ന ജീന്‍ മെസിഹയുടെ നേതൃത്വത്തിലുള്ള പിരിവ്.
ദിവസങ്ങള്‍ക്ക് അകം 9,63,000 യൂറോ കൊലയാളിയെ സഹായിക്കാനുള്ള സംഭാവനയായി ലഭിച്ചുകഴിഞ്ഞു. രാജ്യത്ത് നിലനില്‍ക്കുന്ന വര്‍ണവെറിയുടെ പാരമ്യമാണിതെന്ന് ആണ് വിലയിരുത്തല്‍.
ആഫ്രിക്കന്‍ വംശജനാണ് കൊല്ലപ്പെട്ട കൗമാരക്കാരന്. വെടിവച്ച പോലീസുകാരന് വെള്ളക്കാരനും. പിരിവിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ അടക്കമുള്ള പ്രമുഖര്‍ അപലപിച്ചു.