കോട്ടയം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 10 ശതമാനം മുന്നോക്ക സാന്പത്തിക സംവരണം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള തന്ത്രം ആകരുതെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ജനാധിപത്യ കേരള കോണ്ഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്.
കേരള കോണ്ഗ്രസ് ആരംഭകാലം മുതൽ ഉയർത്തിയിട്ടുള്ള ഈ ആവശ്യം പ്രാവർത്തികമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം സംരക്ഷിച്ചുകൊണ്ടായിരിക്കണം തീരുമാനം നടപ്പിലാക്കേണ്ടത്.
ദളിത് വിഭാഗത്തിൽപ്പെട്ട ക്രൈസ്തവർക്കും മുസ്ലിംകൾക്കും സംവരണം ഏർപ്പെടുത്തിക്കൊണ്ട് സാമൂഹിക നീതി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും കെ. ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.