അ​ശാ​ന്ത​മാ​യി​രു​ന്നു ആ ​മ​ന​സ്… പ​ക്ഷേ ഉറച്ച ഒരു തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു! റോമിന്‍റെ തെരുവീഥികളിലൂടെ ഒരു കാൽനടയാത്ര; കോവിഡിനെ​തി​രേ ആ​ത്മീ​യ ആ​യു​ധ​വു​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

റോ​മി​ന്‍റെ വീ​ഥി​ക​ളി​ലൂ​ടെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ന​ട​ന്നു നീ​ങ്ങി. അ​ശാ​ന്ത​മാ​യി​രു​ന്നു ആ ​മ​ന​സ്… പ​ക്ഷേ ഉറച്ച ഒരു തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു.

ലോ​ക​ത്തെ​യാ​കെ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​റു​ത്തി​യി​രി​ക്കു​ന്ന കൊറോണ വൈ​റ​സി​നെ​തി​രേ ആ​ത്മീ​യ യു​ദ്ധം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം.​ ലോ​ക​ത്തെ ഗ്ര​സി​ച്ചി​രി​ക്കു​ന്ന ഈ ​മ​ഹാ​മാ​രി​യി​ൽ നി​ന്ന് മോ​ച​നം ല​ഭി​ക്കാ​ൻ ഞാ​യ​റാ​ഴ്ച മു​ഴു​വ​ൻ അ​ദ്ദേ​ഹം പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്നു.

റോ​മി​ലു​ട​നീ​ളം തീ​ർ​ഥാ​ട​ന യാ​ത്ര ന​ട​ത്തി​യ അ​ദ്ദേ​ഹം സാ​ന്താ മ​രി​യ ബ​സി​ലി​ക്ക​യും സാ​ൻ മ​ർ​ചെ​ല്ലോ അ​ൽ കോ​ർ​സോ പ​ള്ളി​യും സ​ന്ദ​ർ​ശി​ച്ച് പ്രാ​ർ​ഥ​ന ന​ട​ത്തി. സാ​ന്താ മ​രി​യ ബ​സി​ലി​ക്ക​യി​ൽ കോ​റോ​ണ വൈ​റ​സി​ന്‍റെ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥം യാ​ചി​ച്ച് മാർപാപ്പ പ്രാ​ർ​ഥി​ച്ചു.

തു​ട​ർ​ന്ന് കാ​ൽ​ന​ട​യാ​യി സാ​ൻ മ​ർ​ചെ​ല്ലോ അ​ൽ കോ​ർ​സോ പ​ള്ളി​യി​ലെ​ത്തി. അ​വി​ടു​ത്തെ അ​ത്ഭു​ത കു​രി​ശു​ രൂ​പ​ത്തി​ന്‍റെ മു​ന്നി​ൽ നി​ന്ന് മ​ഹാ​വ്യാ​ധി പ​ട​ർ​ന്നു പി​ടി​ക്കാ​തി​രി​ക്കാ​നും ദു​രീ​ക​ര​ണ​ത്തി​നും വേ​ണ്ടി പ്രാ​ർ​ഥി​ച്ചു.

1,522-ൽ ​റോ​മി​ൽ പ​ക​ർ​ച്ച​വ്യാ​ധി​യു​ണ്ടാ​കു​ക​യും അ​തു പൂ​ർ​ണ​മാ​യി മാ​റു​ക​യും ചെ​യ്ത​പ്പോ​ൾ ന​ഗ​ര​ത്തി​ലൂ​ടെ ഈ ​വി​ശു​ദ്ധ കു​രി​ശ് വ​ഹി​ച്ച് തീ​ർ​ഥയാ​ത്ര ന​ട​ത്തു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു. ലോ​ക​ത്താ​ക​മാ​ന​മു​ള്ള കോ​റോ​ണ രോ​ഗി​ക​ൾ​ക്കു​ വേ​ണ്ടി​യും ഈ രോ​ഗ​ത്തി​ന് ഇ​ര​യാ​യി മ​ര​ണ​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി​യും മാ​ർ​പാ​പ്പ പ്രാ​ർ​ഥി​ച്ചു.

ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച് പ്രാ​ർ​ഥി​ച്ച മാ​ർ​പാ​പ്പാ രോ​ഗി​ക​ളാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​ന​ശാ​ന്തി ല​ഭി​ക്കാ​നാ​യി പ്ര​ത്യേ​ത പ്രാ​ർ​ഥ​ന​യും ന​ട​ത്തി.

ഇ​തി​നു മു​ന്പും മാ​ർ​പാ​പ്പാ​മാ​ർ ഇ​ത്ത​രം മ​ഹാ​മാ​രി​ക​ൾ​ക്കെ​തി​രേ ആ​ത്മീ​യ പ്ര​തി​രോ​ധം ന​ട​ത്തി​യി​ട്ടു​ണ്ട്. 1837-ൽ ​കോ​ള​റ പ​ക​ർ​ച്ചവ്യാ​ധി നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​നാ​യി ഗ്രി​ഗ​റി പ​തി​നാ​റാ​മ​ൻ പാ​പ്പാ സാ​ന്താ മ​രി​യ ബ​സി​ലി​ക്ക​യി​ൽ മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥം അപേക്ഷിച്ച് പ്രാ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment