കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പോലീസ് അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഫ്രാങ്കോ മുളയ്ക്കലിനു ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. ഉന്നതസ്ഥാനം വഹിക്കുന്നതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. പോലീസ് അന്വേഷണം പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജാമ്യ ഹർജിയിൽ കഴിഞ്ഞ ദിവസം കോടതി വിശദമായ വാദം കേട്ടിരുന്നു. കേസ് ഡയറിയും കോടതിയില്‍ ഹാജരാക്കിയിരുന്നു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനിയിലിരിക്കെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ബിഷപ്പിന്റെ വാദം.