കല്യാശേരി: മാതാപിതാക്കളെ സ്നേഹിക്കുന്ന തലമുറയ്ക്കു മാത്രമേ സമൂഹത്തിൽ ശാന്തിയും അഹിംസാ വാദവും സമാധാനവും പുലർത്താൻ സാധിക്കൂവെന്നു പ്രമുഖ ഗാന്ധിയൻ ഡോ. ഫ്രാങ്ക് ലിൻ ആസാദ് ഗാന്ധി. കല്യാശേരി സെൻട്രൽ എൽപി സ്ക്കൂളിൽ മുഖ്യാധ്യാപകൻ വി. ദാമോദരൻ സമർപ്പണം നടത്തിയ ഗാന്ധി ശില്പത്തിന്റെ അനാഛാദനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ ഇന്നു നടമാടുന്ന എല്ലാതരം ഛിദ്രവാസ നകൾക്കും അടിസ്ഥാന കാരണം മുതിർന്ന തലമുറയെ അനുസരിക്കാത്ത ഒരു പിൻമുറക്കാരുടെ വളർച്ചയാണ്. ഇതിലേക്കു നയിക്കുന്നത് അത്തരക്കാർക്ക് എല്ലാ പിന്തുണയും നൽകുന്ന ചില ഗൂഢശക്തികളാണ്. അവർക്ക് അവരുടെ അജണ്ടകൾ നടപ്പാക്കാനാണ് ഇത്തരം ഗ്രൂപ്പിനെ ഉപയോഗിക്കുന്നത്.
അവർക്കാവശ്യമായ മദ്യവും മയക്കു മരുന്നും നൽകി നാടിന്റെ സ്വൈര്യ ജീവിതം തകർക്കുന്നതു സമൂഹം തിരിച്ചറിയണമെന്നും ഡോ. ഫ്രാങ്ക് ലിൻ ആസാദ് ഗാന്ധി പറഞ്ഞു. സമൂഹത്തിന്റെ ഇത്തരം പ്രവണത നിർമാർജനം ചെയ്യാൻ ഗാന്ധിയൻ മൂല്യ ങ്ങൾ പ്രചരി പ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കല്യാശേരി പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആസാദ് ഗാന്ധിക്ക് കല്യാശേരിയുടെ ആദരവ് സമർപ്പിച്ചു. ഗാന്ധി ശിൽപം തീർത്ത ശ്രീജിത്ത് അഞ്ചാംപീടിക, മിനി ഉദ്യാനത്തിൽ കൂറ്റൻ ദേശാടന കൊക്കിന്റെ ശില്പമൊരുക്കിയ അബ്ദുൾ ഫത്താഹ് എന്നിവരെയും ആദരിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഇ.സജീവൻ അധ്യക്ഷത വഹിച്ചു. പി. അബൂബക്കർ , പി. നാരായണൻ, വി.ദാമോദരൻ, കെ.വി. ഗണേശൻ എന്നിവർ പ്രസംഗിച്ചു.