കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ സന്ദര്‍ശിച്ചു. പി.സി. ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വസതിയിലെത്തിയാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.
ഇന്ന് രാവിലെ തൃശൂരില്‍ നിന്നുമാണ് ബിഷപ്പ് എത്തിയത്. പി.സി. ജോര്‍ജും ഭാര്യയും മകന് ഷോണ്‍ ജോര്‍ജുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
കേസിന്റെ കാലയളവില്‍ തന്നെ പിന്തുണച്ചതിനുള്ള നന്ദി അറിയിക്കാനാണ് ബിഷപ് എത്തിയത്. തുടര്‍ന്ന് അദ്ദേഹം ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പള്ളിയിലേക്ക് യാത്രയായി.