കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി കേസില്‍ പരാതിക്കാരില്‍ നിന്ന് പ്രതി തട്ടിയെടുത്തത് 25 ലക്ഷം രൂപ. കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ മേക്കടമ്പ് തെക്കുവിള അനില്‍കുമാര്‍ (49) നെ കഴിഞ്ഞ ദിവസം കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കടവന്ത്ര കര്‍ഷക റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒഡീലിയ ഇന്റര്‍നാഷണല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപന വഴിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
വിദേശത്തേക്ക് വര്‍ക്ക് പെര്‍മിറ്റും വിസയും വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങളാണ് ഇയാള്‍ വാങ്ങിയത്. ജോലിലഭിക്കാതായതോടെ സ്ഥാപനത്തിലെത്തിയ പരാതിക്കാര്‍ക്ക് വ്യാജ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്കി പ്രതി കബളിപ്പിക്കുകയായിരുന്നു.
നിലവില്‍ പ്രതിക്കെതിരെ ആറോളം കേസുകള്‍ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ തിന് മുമ്പ് തൃക്കാക്കര പോലീസ് സ്റ്റേഷനിലും ഇയാള്‍ക്ക് ആറോളം കേസുകളുണ്ട്.
ഈ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് അനില്‍കുമാര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. തുടര്‍ന്നാണ് രണ്ടാമത്തേ തട്ടിപ്പ് നടത്തിയത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കടവന്ത്ര പോലീസ് ഇന്‍സ്പെക്ടര്‍ മനുരാജ് പറഞ്ഞു.