നീലേശ്വരം: ഇരുപത്തിയഞ്ചു വര്‍ഷമായി വീട്ടില്‍ ക്ലിനിക്ക് നടത്തുന്ന വ്യാജ ഡോക്ടറെ ചിറ്റാരിക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു. കമ്പല്ലൂരിലെ ബേബി എന്ന കെ.എം.ഏബ്രഹാ(57)മാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കുട്ടിയെ പനി ബാധിച്ചു ക്ലിനിക്കില്‍ കൊണ്ടുപോയിരുന്നു. മരുന്നു കഴിച്ചയുടനെ കുട്ടി തലകറങ്ങി വീണതിനാല്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലിസ് അന്വേഷിച്ചപ്പോള്‍ ബേബിക്കു എസ്എസ്എല്‍സി വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്നൂ ബോധ്യമായി. ഇയാളെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്‍ഡു ചെയ്തു.
ഡോക്ടര്‍ ബേബി എസ്എസ്എല്‍സി! ഇരുപത്തിയഞ്ചു വര്‍ഷമായി വീട്ടില്‍ ക്ലിനിക്ക് നടത്തുന്നു; ഇപ്പോള്‍ റിമാന്‍ഡില്‍; പോലീസ് പിടിയിലായത് ഇങ്ങനെ…
