ക​ഞ്ചാ​വെ​ന്ന് പ​റ​ഞ്ഞ് ന​ല്‍​കി​യ​ത് ഉ​ണ​ക്ക​പ്പു​ല്ല് ! ത​ട്ടി​പ്പു​കാ​ര​ന്‍ സ​ഞ്ച​രി​ച്ച ഓ​ട്ടോ ത​ട്ടി​യെ​ടു​ത്ത അ​ഞ്ചു​പേ​ര്‍ പി​ടി​യി​ല്‍…

ക​ഞ്ചാ​വെ​ന്നു പ​റ​ഞ്ഞ് ഉ​ണ​ക്ക​പ്പു​ല്ല് ന​ല്‍​കി പ​റ്റി​ച്ച ആ​ളെ പി​ന്തു​ട​ര്‍​ന്ന് അ​യാ​ള്‍ വ​ന്ന ഓ​ട്ടോ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു പേ​ര്‍ അ​റ​സ്റ്റി​ല്‍.

എ​ആ​ര്‍ ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​യ നെ​ടു​ങ്ങാ​ട്ട് എ​ന്‍ വി​നോ​ദ് കു​മാ​ര്‍(38), വാ​ല്‍​പ്പ​റ​മ്പി​ല്‍ സ​ന്തോ​ഷ് (42), മ​ണ്ണി​ല്‍​തൊ​ടി ഗോ​പി​നാ​ഥ​ന്‍ (38), കൊ​ള​ത്ത​റ​യി​ലെ വ​രി​ക്കോ​ളി മ​ജീ​ദ് (50), കു​തി​ര​വ​ട്ടം സ്വ​ദേ​ശി പ​റ​മ്പ​ത്തൊ​ടി ദി​നേ​ശ​ന്‍ (47) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ര​പ്പ​ന​ങ്ങാ​ടി​യി​ല്‍ ഖാ​ലി​ദ് എ​ന്ന​യാ​ളു​ടെ ഓ​ട്ടോ​റി​ക്ഷ​യാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. ചി​റ​മം​ഗ​ലം ജം​ഗ്ഷ​നി​ല്‍​നി​ന്ന് റ​ഷീ​ദ് എ​ന്ന​യാ​ള്‍ ഖാ​ലി​ദി​ന്റെ ഓ​ട്ടോ വി​ളി​ച്ച് ത​ല​പ്പാ​റ​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു.

അ​വി​ടെ​വ​ച്ച് പ്ര​തി​ക​ള്‍​ക്ക് ക​ഞ്ചാ​വെ​ന്നു പ​റ​ഞ്ഞ് ഉ​ണ​ക്ക​പ്പു​ല്ല് ന​ല്‍​കി 20,000 രൂ​പ കൈ​പ്പ​റ്റി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഇ​യാ​ള്‍ പോ​യ ശേ​ഷം പ​റ്റി​ക്ക​പ്പെ​ട്ടെ​ന്നു മ​ന​സ്സി​ലാ​യ സം​ഘം ഇ​യാ​ള്‍ വ​ന്ന ഓ​ട്ടോ​റി​ക്ഷ​യെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യെ​ങ്കി​ലും റ​ഷീ​ദ് അ​തി​നോ​ട​കം സ്ഥ​ലം കാ​ലി​യാ​ക്കി​യി​രു​ന്നു.

റ​ഷീ​ദി​നെ കി​ട്ടാ​ത്ത​തി​നാ​ല്‍ ഡ്രൈ​വ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​തി​ക​ള്‍ ഓ​ട്ടോ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment