ബംഗളൂരു: ഡിജിറ്റൽ പേമെന്റ് പ്ലാറ്റ്ഫോമായ ഫ്രീചാർജിനെ ആക്സിസ് ബാങ്ക് വാങ്ങുന്നു. ഇതു സംബന്ധിച്ച് ആക്സിസ് ബാങ്കും ഫ്രീചാർജിന്റെ മാതൃ കമ്പനി സ്നാപ്ഡീലുമായി തീരുമാനമായി എന്നാണ് റിപ്പോർട്ടുകൾ. 400 കോടി രൂപയോളം വിലയിട്ടാണ് ഫ്രീചാർജിനെ ആക്സിസ് ബാങ്ക് ഏറ്റെടുക്കുന്നത്.
ഫ്രീചാർജിനെ ഏറ്റെടുക്കുന്നതിലൂടെ ആക്സിസ് ബാങ്കിന്റെ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ കരുത്താർജിക്കുമെന്നാണ് വിലയിരുത്തൽ. ഫ്രീചാർജിനെ ഏറ്റെടുക്കുന്ന വിവരം ഈ ആഴ്ചതന്നെ ആക്സിസ് ബാങ്ക് പ്രഖ്യാപിച്ചേക്കും. ഫ്രീചാജിനെ ഏറ്റെടുക്കുന്നതിനെക്കുറിച്ച് പേടിഎമ്മും കാര്യമായ ചർച്ച നടത്തിയിരുന്നു.
എന്നാൽ, പേടിഎമ്മിനേക്കാളും കൂടുതൽ തുക വാഗ്ദാനം ചെയ്തതാണ് ആക്സിസ് ബാങ്കിന് നേട്ടമായത്. 2015 ഏപ്രിലിൽ 40 കോടി ഡോളറിനാണ് സ്നാപ്ഡീലിനെ വാങ്ങിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് ഇടപാടായിരുന്നു അത്.