ലുധിയാന: പഞ്ചാബിലും ആം ആ്ദമി പാർട്ടിയുടെ നിർണായക തീരുമാനം. ജൂലൈ ഒന്നു മുതൽ എല്ലാ വീട്ടിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തിയിരിക്കുന്നത്.
ഭഗവന്ത് മന്റെ നേതൃത്വത്തിലുള്ള സർക്കാർ ഒരു മാസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് നിർണായക തീരുമാനം.
എല്ലാ വീട്ടിലും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുക എന്നത് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി വോട്ടർമാർക്ക് നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു.
ഡൽഹിയിൽ എഎപി സർക്കാർ പ്രതിമാസം 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്നുണ്ട്.