കോഴിക്കോട്: കൈക്കൂലിക്ക് പേര് കേട്ട പോലീസ് സേനയ്ക്ക് അപമാനമായി ജില്ലയില്‍ നിന്നും മറ്റൊരു കാഴ്ച്ച കൂടി. ഫ്രീ ആയി ലഭിക്കുന്ന ജ്യൂസിന് വേണ്ടി നഗത്തിന്റെ പ്രധാന പാതയിലെ അനധികൃത ജ്യൂസ് കച്ചവടത്തിനുനേരെ കണ്ണടച്ചാണ് പോലീസ് തങ്ങളുടെ ‘ഡ്യൂട്ടി’ നിറവേറ്റുന്നത്. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായിത്തെരുവിന്റെ മുന്‍വശത്തായാണ് ദേശീയപാതയില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചുള്ള ജ്യൂസ് വില്‍പ്പന. സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപമുള്ള ജ്യൂസ് കടയാണ് ആവശ്യക്കാര്‍ക്ക് നടുറോഡിലെത്തി ജ്യൂസ് നല്‍കുന്നത്.
കാറിലും മറ്റു വാഹനങ്ങളിലുമെത്തുന്നവര് റോഡില്‍ നിര്‍ത്തിയാല്‍ അവര്‍ക്ക് കടക്കാരന് വാഹനത്തില്‍ ജ്യൂസ് എത്തിച്ചു നല്‍കുന്നതാണ് ഇവിടുത്തെ രീതി. ഓണത്തിരക്കില്‍ ഇവിടെ ഗതാഗതക്കുരുക്കുണ്ടാക്കി ജ്യൂസ് കച്ചവടം നടത്തുന്നത് വിവാദമായപ്പോള്‍ പോലീസ് കമ്മീഷണര്‍ ഇടപെട്ട് റോഡില്‍ ഓട്ടോ ബേ നിര്‍മിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ മാത്രം ആയുസുണ്ടായിരുന്ന ഓട്ടോബേയുടെ താത്കാലിക ഡിവൈഡറുകള്‍ ഇന്ന് കാണാനില്ല്. ജ്യൂസ് കടയ്ക്ക മുന്നിലായി ഓട്ടോറിക്ഷകള്‍ കുറച്ചു ദിവസം നിര്‍ത്തിയിരുന്നെങ്കിലും കടയുടെ കാഴ്ച്ച മറയുന്നതിനാല്‍ ഇപ്പോള്‍ ഓട്ടോറിക്ഷകളും ഇവിടെയില്ല.
തൊട്ടടുത്തുള്ള എസ്.കെ. പൊറ്റക്കാടിന്റെ പ്രതിമയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള പോലീസുകാരന് ജ്യൂസ് കടയിലെ കച്ചവടത്തിന് ഒത്താശ ചെയ്തു കൊടുക്കുന്നത് മാത്രമാണ് ഇപ്പോള്‍ ഇവിടെ കാണാന്‍ സാധിക്കുന്ന കാഴ്ച്ച. കടയ്ക്ക് തൊട്ടു മുന്നിലായുള്ള റോഡരികില്‍ ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്തുന്നതിനാല്‍ ജ്യൂസ് കുടിക്കാനായി കാറിലെത്തുന്നവര്‍ റോഡിന്റെ നടുവിലായാണ് നിര്‍ത്തി ജ്യൂസ് കുടിക്കാറുള്ളത്. റോഡിന്റെ പതുകിയോളം ഭാഗത്ത് ഇത്തരത്തില്‍ വാഹനം നിര്‍ത്തിയാണ് ‘വിഐപി’കള്‍ ജ്യൂസ് കുടിക്കാറുള്ളത്. നോ പാര്‍ക്കിംഗ് ബോര്‍ഡിന് താഴെയായി നിര്‍ത്തുന്ന വാഹനങ്ങളെ ഡ്യൂട്ടിയിലുള്ള പോലീസ് കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്.
ട്രാഫിക് ഡ്യൂട്ടിയിലുണ്ടാകുന്ന പോലീസുകാര്‍ക്ക് ഫ്രീ ജ്യൂസ് നല്‍കിയാണ് ഇവരെ കടക്കാരന് കയ്യിലെടുക്കാറുള്ളത്. അതിനാല്‍ തന്നെ റോഡിലെ കസ്റ്റമേഴ്സിനെ പോലീസുകാര്‍ ഒരിക്കല്‍ പോലും തടഞ്ഞിട്ടുമില്ല. മാനാഞ്ചിറയ്ക്ക് ചുറ്റും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഓടിനടന്ന പിഴ ഈടാക്കുന്ന പോലീസുകാര്‍ റോഡിന്റെ നടുവില്‍ വാഹനം നിര്‍ത്തി ജ്യൂസ് കുടിക്കുന്നവരെ ഒന്നു വിരട്ടാന്‍ പോലും തയാറാകാറില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധവും നേരത്തെ ഉയര്‍ന്നിരുന്നു. കടക്കാരനോടും പോലീസ് ഇതേക്കുറിച്ച് ഒന്നും മിണ്ടാറില്ല.
പല ദിവസങ്ങളിലും വൈകുന്നേരം ഇവിടെ നിര നിരയായി കാറുകള്‍ നിര്‍ത്തി ഗതാഗത കുരുക്കുണ്ടാക്കിയാണ് ജ്യൂസ് കുടിക്കാറുള്ളത്. ഒരു കാര്‍ നിര്ത്തിതയാല് ഏകദേശം 15മിനിറ്റ് ശേഷമാണ് ഇവിടെ നിന്നും പോകാറുള്ളൂ. അത്രേം നേരം റോഡിലെ മറ്റു വാഹനങ്ങള്‍ക്കാണ് തടസമുണ്ടാകാറുള്ളത്. തിരക്കേറിയ ഉത്സവ ദിനങ്ങളിലാണ് ഇവിടെ ഏറെ പ്രയാസമുണ്ടാകാറുള്ളത്. ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരിക്കാണ് റോഡിലെ ജ്യൂസ് വില്‍പ്പന കാരണമുണ്ടാകാറുള്ളത്. കടയ്ക്ക് മുന്നില്‍ വലിയ വളവുള്ളതിനാല്‍ തിരക്കുള്ള ദിവസങ്ങളില്‍ കാറിലെ കസ്റ്റമേഴ്സ് ജ്യൂസ് കുടിച്ചു കഴിയുന്നത് വരെ ബസുകള്‍ റോഡില്‍ തന്നെ ഇടുന്ന കാഴ്ച്ചയും ഇവിടെ പതിവാണ്.