കേരളത്തില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷഫലം വന്നപ്പോള്‍ റിക്കാര്‍ഡ് വിജയമാണുണ്ടായത്. പരീക്ഷയെഴുതിയവരില്‍ ഏതാണ്ട് 29 ശതമാനം കുട്ടികളും ഫുള്‍ എപ്ലസോടെയാണ് പാസായത്.
വിജയശതമാനമാകട്ടെ 99.47ഉം. ചുരുക്കത്തില്‍ പറഞ്ഞാല്‍ തോറ്റവരെ വിരലിലെണ്ണാം. എല്ലായിടത്തും ജയിച്ചവരെ മാത്രം ആനൂകൂല്യങ്ങള്‍ ജയിച്ചവര്‍ക്കു വേണ്ടി മാത്രമാകുമ്പോള്‍ തോറ്റവര്‍ക്കു മാത്രമായി ഒരു ഓഫര്‍ മുമ്പോട്ടു വെച്ചിരിക്കുകയാണ് എബി പോള്‍ എന്നയാള്‍.
ബലി പെരുനാളിന് ഖല്‍ബ് നിറച്ച് സ്നേഹവും വയര്‍നിറച്ച് കുഴിമന്തിയുമാണ് എബി പോള്‍ ഓഫര്‍ ചെയ്യുന്നത്. കൊച്ചി മുളന്തുരുത്തിയിലെ ബിരിയാണി കടയിലെത്തുന്നവര്‍ക്ക് സൗജന്യമായി കുഴിമന്തി വാങ്ങാം. പക്ഷെ ഈ ഓഫര്‍ പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റവര്‍ക്ക് മാത്രം.
തോല്‍വി വിജയത്തിന്റെ ചവിട്ട് പടിയാണെന്നാണ് ബിരിയാണിക്കടയിലെത്തുന്നവര്ക്ക് സൗജന്യമായ കുഴിമന്തിക്കൊപ്പം എബി നല്കുന്ന സന്ദേശം.
പ്രവാസിയായിരുന്നു എബി. ഒന്നരവര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തി ബിരിയാണിക്കടയ്ക്ക് തുടക്കമിട്ടത്. ബില്‍ ഗേറ്റ്സ്, ചാള്‍സ് ഡാര്വിന് തുടങ്ങി ലോക പ്രശസ്തരായ പലരും തോല്‍വി ഒരിക്കലെങ്കിലും അനുഭവിച്ചവരാണ്.
എസ്എസ്എല്‍സി പരീക്ഷ തോറ്റെങ്കിലും ജീവിതത്തില്‍ വിജയിക്കാന്‍ ഇനിയും വഴികള്‍ ബാക്കിയുണ്ട്. ജീവിതവും എന്നു കൂടി പറഞ്ഞാണ് എസ്എസ്എല്‍സി പരീക്ഷയില്‍ പരാജയപ്പെട്ടവരെ എബി യാത്രയാക്കുന്നത്.