നെതർലാൻഡിൽ വർധിച്ചുവരുന്ന ത്വക്ക് കാൻസർ രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിനായി, ഡച്ച് സർക്കാർ 2023-ൽ പൗരന്മാർക്ക് സൗജന്യ സൂര്യ സംരക്ഷണം നൽകാൻ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി, ഒരു പൊതു പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന സൗജന്യ സൺസ്ക്രീൻ വെൻഡിംഗ് മെഷീനുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോയിൽ മെഷീൻ നിവിയ സൺസ്ക്രീൻ ഉപയോഗിച്ച് സംഭരിച്ചിരിക്കുന്നതും ആളുകൾ ഉപയോഗിക്കുന്നതും കാണാം.
സ്കൂളുകളിലും സർവകലാശാലകളിലും, പാർക്കുകൾ, കായിക വേദികൾ, രാജ്യത്തുടനീളമുള്ള തുറസ്സായ പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ സൺ ക്രീം ഡിസ്പെൻസറുകൾ ലഭ്യമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്നാണിത്.
‘നെതർലൻഡ്സിലെ പൊതു ഇടങ്ങളിൽ സൗജന്യ സൺസ്ക്രീൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കാൻ തുടങ്ങി’, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്.
“കൃത്യമായ സ്ഥാനം എന്നെ അറിയിക്കൂ, കുറച്ച് ശൂന്യമായ കുപ്പികൾ നിറയ്ക്കേണ്ടതുണ്ട്, ഇന്ത്യയിൽ ആണെങ്കിൽ ആളുകൾ യന്ത്രം നേരിട്ട് അവരുടെ വീട്ടിലേക്ക് കൊണ്ടുപോകും, ഇത് അവിശ്വസനീയമാണ്, സൺസ്ക്രീൻ തീരുമ്പോൾ അവർ വീണ്ടും നിറയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഭാവിയിൽ നെതർലൻഡ് സന്ദർശിക്കാനുള്ള എൻ്റെ പ്രധാന പ്രചോദനം ഇതായിരിക്കാം’ എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ.
Free sunscreen vending machines have begun to be placed in public areas in the Netherlands.
— The Best (@ThebestFigen) May 16, 2024
pic.twitter.com/XVXjcI2Pwa