കൊല്ലം: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള വാട്ടര്‍ അതോറിറ്റിയുടെ സഹായത്തോടെ സൗജന്യ ഗാര്‍ഹിക കുടിവെള്ള കണക്ഷന് പദ്ധതി സംസ്ഥാനത്ത് ആദ്യമായി കൊല്ലം നഗരസഭ നടപ്പിലാക്കുന്നു. ആദ്യ ഘട്ടത്തിലുള്ള പതിനായിരം കണക്ഷന്റെ ഉദ്ഘാടനം നാളെ കടപ്പാക്കട സ്പോട്സ് ക്ലബില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിക്കുമെന്ന് മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അറിയിച്ചു.
കേന്ദ്ര സംസ്ഥാന കോര്പ്പറേഷന് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതി പൂര്‍ത്തിയാവുന്നതോടെ നഗരത്തിലെ പൊതുടാപ്പുകളെല്ലാം പൂര്‍ണമായും ഒഴിവാക്കും . ഇതോടെ വാട്ടര്‍ അതോറിറ്റിക്ക് വെള്ള കരം ഇനത്തില്‍ അടച്ചുകൊണ്ടിരിക്കുന്ന 25 ലക്ഷം രൂപ പ്രതിമാസം ഒഴിവാക്കാന്‍ സാധിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ് പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയില്‍ രണ്ടാം ഘട്ടത്തില്‍ 11000 കണക്ഷനും ഉള്‍പ്പെടെ 21000ല്‍ അധികം കണക്ഷനുകള്‍ സൗജന്യമായി നല്‍കും. രണ്ടാം ഘട്ടത്തിന്റെ പട്ടിക തയ്യാറാക്കി വാട്ടര്‍ അതോറിറ്റിക്ക് നല്കി കഴിഞ്ഞു.
14.9 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഞാങ്കടവ് പദ്ധതി ഉറവിടമായി നടപ്പിലാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതി 2020ല്‍ പൂര്‍ത്തിയാകുന്നതോടെ കോര്പ്പറേഷന് പരിധിയിലെ മുഴുവന്‍ ജനങ്ങള്‍ക്കും 24 മണിക്കൂറും കുടിവെള്ളമെത്തിക്കാന്‍ സാധിക്കും.
മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് സെപ്റ്റേജ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും ജനങ്ങള്‍ക്ക് നേരിട്ട് മേയറോട് പരാതികള്‍ ബോധിപ്പിക്കാനായി പരാതി പരിഹാര സെല്ലുകള്‍ എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചുവരെ പ്രവര്‍ത്തിക്കും. പരാതികള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ണ്ടിന് മുമ്പ് നല്‍കണമെന്ന് മേയര്‍ അറിയിച്ചു.