സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് ഒട്ടുമിക്കവരുടെയും കൈകളിലുണ്ട്. വലിയ വില കൊടുത്തുമേടിക്കുന്ന നാം അതില്‍ പിശുക്ക് കാണിക്കുവാന്‍ തയാറാവുകയില്ല. എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍ 251 രൂപയ്ക്ക് കിട്ടുന്നതിനെപ്പറ്റിയൊന്നു ചിന്തിച്ചു നോക്കൂ…റിംഗിംഗ് ബെല്‍സ് കമ്പനിയാണ് ഈ ഓഫര്‍ നല്‍കിയത്.
സ്മാര്‍ട്ട് ഫോണുകള്‍ 251 രൂപയ്ക്ക് തരുമെന്നായിരുന്നു കമ്പനി കഴിഞ്ഞ ഫെബ്രുവരിയില്‍ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം കമ്പനിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മോഹിത് ഗോയലും അദ്ദേഹത്തിന്റെ ഭാര്യയും കമ്പനിയുടെ ഡയറക്ടറുമായ ധാരണ ഗോയലും രാജിവയ്ക്കുകയുണ്ടായി. നോയിഡയിലെ പ്രധാന ഓഫീസ് രണ്ടാഴ്ചയോളമായി അടഞ്ഞുകിടക്കുകയാണ്. നിരവധിപേര്‍ ഫോണിനായി പണം നല്‍കി.
ഫോണ്‍ നിര്‍മാണം നടക്കാത്തതിനാല്‍ തന്ന പണം കമ്പനി തിരിച്ചു നല്‍കിയെന്നുമൊക്കെയാണ് കേള്‍ക്കുന്നത്. എന്നാല്‍ കാഷ് ഓണ്‍ ഡെലിവറി സൗകര്യത്തോടെ 70,000 പേര്‍ക്ക് ഫോണ്‍ വിതരണം ചെയ്‌തെന്നാണ് കമ്പനിയുടെ വാദം. എന്തായാലും ഒരു സ്മാര്‍ട്ട് ഫോണിനായി കൊതിച്ചിരുന്ന ജനങ്ങള്‍ക്ക് നിരാശാജനകമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്. സ്വപ്‌നം സഫലീകരിക്കുമോ എന്ന് ഇനി നോക്കിയിരുന്നു കണേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.