ഒരു ഫോട്ടോ മതി ജീവിതം മാറിമറിയാൻ. ജപ്പാൻകാരനായ ടെറ്റ്സ്യുയയുടെ കാര്യത്തിൽ ഇത് അക്ഷരാർഥത്തിൽ ശരിയായി. ഒരാഴ്ചത്തെ സന്ദർശനത്തിനായി കൊച്ചുമകന്റെ വീട്ടിലെത്തിയതായിരുന്നു 84കാരനായ ടെറ്റ്സ്യുയ.
ടെറ്റ്സ്യുയയെ കണ്ടപ്പോൾ കൊച്ചുമകനായ നോയയ്ക്ക് തലയ്ക്കകത്ത് ഒരു ബൾബ് കത്തി. തന്റെ മോഡേൺ വസ്ത്രങ്ങൾ അപ്പൂപ്പനെ അണിയിപ്പിച്ചാൽ എങ്ങനെയുണ്ടാവും? ടെറ്റ്സ്യുയയെ ന്യൂജൻ വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച് നോയ ഫോട്ടോയെടുത്തു.
സംഭവം ക്ലിക്കായി. വൈകാതെ ടെറ്റ്സ്യുയയുടെ ഫോട്ടോ ഇൻസ്റ്റഗ്രാമിലും വൈറലായി. 1,02,000 പേരാണ് ഇൻസ്റ്റഗ്രാമിൽ ടെറ്റ്സ്യുയയെ ഫോളോ ചെയ്യുന്നത്. വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിച്ചുള്ള സ്റ്റൈലൻ ലുക്കിലുള്ള ടെറ്റ്സ്യുയയുടെ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. ഏതു വസ്ത്രമാണ് ധരിക്കേണ്ടതെന്നും ഫോട്ടോയെടുക്കേണ്ട ലൊക്കേഷനും തീരുമാനിക്കുന്നത് ടെറ്റ്സ്യുയയാണ്.
സാധാരണ അപ്പൂപ്പനായിരുന്ന ടെറ്റ്സ്യുവിന്റെ മാറ്റം നോയയെയും ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയെക്കുറിച്ച് പരിചയമില്ലാതിരുന്ന അപ്പുപ്പന് എല്ലാം പഠിപ്പിച്ച് നൽകിയത് നോയയാണ്.
നോയയാണ് അപ്പുപ്പന്റെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യുന്നത്. ഫോട്ടോകളെല്ലാം പ്രിന്റ് ചെയ്ത് ബുക്കാക്കി അപ്പുപ്പന് നൽകാനാണ് നോയയുടെ തീരുമാനം.
എസ് ടി