കോ​ഴി മോ​ഷ​ണം വ്യാ​പ​കം; ബൈ​ക്കി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തു​ന്ന​ത് ഫ്രീ​ക്ക​ൻ​ന്മാ​ർ

പ​ത്ത​നാ​പു​രം :രാ​ത്രി​യിൽ ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് കോ​ഴി​യെ മോ​ഷ്ടി​ക്കു​ന്ന​വ​രു​ടെ ശ​ല്ല്യം മൂ​ലം പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ് കാ​ര്യ​റ നി​വാ​സി​ക​ൾ . ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ടെ നൂ​റ്റി അ​ൻ​പ​തോ​ളം കോ​ഴി​ക​ളാ​ണ് കാ​ര്യ​റ​യി​ൽ നി​ന്ന് മാ​ത്രം മോ​ഷ​ണം പോ​യത്. കോ​ഴി മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് പി​ന്നി​ൽ പ്ര​ദേ​ശ​ത്തെ ഫ്രീ​ക്ക​ൻ​ന്മാ​രാ​ണ​ന്നു​ള​ള ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ് .

രാ​ത്രി 12 ന് ശേ​ഷം വീ​ടു​ക​ളി​ൽ എ​ത്തു​ന്ന സം​ഘം കോ​ഴി​യു​ടെ മു​ക​ളി​ൽ ന​ന​ഞ്ഞ തു​ണി വി​രി​ച്ചാ​ണ് മോ​ഷ​ണം .രാ​വി​ലെ തീ​റ്റ​കൊ​ടു​ക്കാ​നാ​യി കൂ​ട് തു​റ​ക്കാ​ൻ നേ​ര​മാ​ണ് വീ​ട്ടു​കാ​ർ മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത് .
കാ​ര്യ​റ മേ​ഖ​ല​യി​ൽ മി​ക്ക​വ​രും മു​ട്ട​കോ​ഴി​വ​ള​ർ​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​രാ​ണ്. അ​ടി​ക്ക​ടി​യു​ള​ള മോ​ഷ​ണം കോ​ഴി​ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു​ണ്ട്.

Related posts