ഫ്രീക്കൻ ലുക്കിൽ പെൺകുട്ടിവീണു; പിന്നെ ഭീഷണിപ്പെടുത്തി പീ​ഡി​പ്പി​ച്ചു മുങ്ങി; നാലുവർഷത്തിന് ശേഷം പോലീസ് പിടികൂടിയപ്പോൾ ഫ്രീക്കൻ ഇറച്ചിവെട്ടുകാരൻ!


കോ​ഴി​ക്കോ​ട്: ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ ബ്ലാക്ക്മെയിൽ ചെയ്തു പീഡിപ്പിച്ച ഫ്രീക്കൻ റോമിയോ നാ​ലു​ വ​ര്‍​ഷ​ത്തിനു ശേ​ഷം പിടിയിലായപ്പോൾ ഇ​റ​ച്ചി​വെ​ട്ടു​കാ​ര​ന്‍.

വലയിലാക്കിയ യു​വ​തി​യെ ഭീഷണിപ്പെടുത്തി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പ​ന്തീ​ര​ങ്കാ​വ് കൊ​ട​ല്‍​ന​ട​ക്കാ​വ് കോ​ലി​തൊ​ടു​ക്ക ഹൗ​സി​ല്‍ അ​മീ​റി​നെ​യാ​ണ് നാ​ലു​ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ക​സ​ബ പോ​ലീ​സ് ത​മി​ഴ്‌​നാ​ട് സി​ക്കാ​ലി​യി​ലെ ഇറച്ചിക്കടയിൽനിന്നു പി​ടി​കൂ​ടി​യ​ത്.

2017ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം . ഫോ​ണ്‍ വ​ഴി പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ അടുപ്പത്തിലായ ഇ​യാ​ള്‍​ക്കു യു​വ​തി നി​ര​വ​ധി ഫോ​ട്ടോ​ക​ള്‍ കൈ​മാ​റി​യി​രു​ന്നു. ഈ ​ഫോ​ട്ടോ​ക​ള്‍ ഭ​ര്‍​ത്താ​വി​ന​ട​ക്കം ന​ല്‍​കു​മെന്നു പ​റ​ഞ്ഞാ​ണ് എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ത്.

ശല്യം സഹിക്കാതെ യു​വ​തി പ​രാ​തി ന​ല്‍​കി​യ​തി​നെത്തുട​ര്‍​ന്ന് ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. ആ​ദ്യം മ​ല​പ്പു​റ​ത്തും മ​റ്റും താ​മ​സി​ച്ച​താ​യാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മി​ല്ലാ​ത്ത അ​മീ​റി​നെക്കുറി​ച്ചു കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നി​ല്ല.

അ​തി​നി​ടെ, അ​മീ​ര്‍ പ​ണം പ​ല​രി​ല്‍നി​ന്നാ​യി വാ​യ്പ​ വാ​ങ്ങി​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് പു​റ​മേ ഇ​വ​രും അ​മീ​റി​നെക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു. അ​ടു​ത്തി​ടെ അ​മീ​ര്‍ സു​ഹൃ​ത്തി​നെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെട്ടതോടെ പിടികൂടാൻ വഴി തെളിഞ്ഞു. ഈ ​ന​മ്പ​ര്‍ പോ​ലീ​സി​നു കൈ​മാ​റി. അ​മീ​ര്‍ ത​മി​ഴ്‌​നാ​ട്ടി​ലെ സി​ക്കാ​ലി​യി​ലു​ണ്ടെ​ന്നു തി​രി​ച്ച​റി​ഞ്ഞു.

ക​സ​ബ എ​എ​സ്‌​ഐ ജ​യ​ന്ത്, സി.​പി.​ഒ. ബ​നീ​ഷ് എ​ന്നി​വ​ര്‍ സി​ക്കാ​ലി​യി​ലേ​ക്കു തി​രി​ച്ചു. മൊ​ബൈ​ല്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​മീ​റു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട് ഏ​ര്‍​വാ​ടി​യി​ലെ ചി​ക്ക​ന്‍ ​സ്റ്റാ​ളി​ല്‍ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു അ​മീ​ര്‍.

ബൈ​ക്കി​ല്‍ ഇ​റ​ച്ചി വി​ല്‍​പ​ന​യു​മാ​യി പോ​കു​മ്പോ​ഴാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത ഇ​ട​പെ​ട​ല്‍. ര​ക്ഷ​പ്പെ​ടാ​ന്‍ ക​ഴി​യാ​ത്ത വി​ധം അ​മീ​റി​നെ ത​ട​യു​ക​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

15 ദി​വ​സം മു​മ്പാ​ണ് താ​ന്‍ ത​മി​ഴ്‌​നാ​ട് എ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​നു ന​ല്‍​കി​യ ​മൊ​ഴി. എ​ന്നാ​ല്‍, ഇ​ക്കാ​ര്യം വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. ആ​ധാ​ര്‍​ കാ​ര്‍​ഡ് വ​രെ വ്യാ​ജ​മാ​യു​ണ്ടാ​ക്കി​യ​താ​യും പോ​ലീ​സി​നു സം​ശ​യ​മു​ണ്ട്.

Related posts

Leave a Comment