ഫ്രാന്‍സില്‍ അടുത്തിടെ പുറത്തിറക്കിയ വിഡിയോയിലെ ദൃശ്യമാണ് വൈറലായതോടൊപ്പം വിവാദത്തിലേക്ക് കുതിച്ചത്. ഈ പരസ്യം സ്ത്രീകള്‍ക്കെതിരായ ക്രൂരതയെ പ്രോത്സാഹിപ്പിക്കുന്ന താണെന്ന് ആരോപണം കൂടാതെ വീഡിയോയ്ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നു.എന്നാല്‍ പ്രാദേശിക കോടതി വിഡിയോയ്ക്ക് അനുമതി നല്കി. വിഡിയോ സ്ത്രീകള്‍ക്കെതിരാണെന്ന വാദം തള്ളിക്കളഞ്ഞിരിക്കുകയാണ് കോടതി.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഫ്രാന്‍സിന്റെ തെക്കന്പ്രവിശ്യയിലെ ബെസിയേഴ്സ് പട്ടണമാണു പരസ്യം ഡിസൈന്‍ ചെയ്തത്. സംശയകരവും പ്രകോപനപരവുമാണ് ഉള്ളടക്കമെങ്കിലും വിഡിയോ നിരോധിക്കേണ്ട ആവശ്യമില്ലെന്നാണ് കോടതിനിലപാട്. ഹൈ സ്പീഡ് ട്രെയിന്‍ വന്നാല്‍ ഇതിലും കുറച്ചു കുഴപ്പങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നാണ് സഹായത്തിനുവേണ്ടി നിലവിളിക്കുന്ന യുവതിയുടെ ദൃശ്യത്തിനൊപ്പം കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍.