പാരീസ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാം പാദ പ്രീക്വാർട്ടറിൽ ഇന്ന് പാരീ സാൻ ഷെർമയ്നും റയൽ മാഡ്രിഡും കൊന്പുകോർക്കും. ലോകറിക്കാർഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയ ബ്രസീൽ താരം നെയ്മർ ഇല്ലാതെയാണ് ഫ്രഞ്ച് ക്ലബ് ഇന്നിറങ്ങുന്നത്.
ആദ്യ പാദത്തിൽ മാഡ്രിഡിൽവച്ച് 3-1നു പരാജയപ്പെട്ടതിന്റെ ക്ഷീണം പിഎസ്ജിക്കുണ്ട്. മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ പോർച്ചുഗലിൽനിന്നുള്ള എഫ്സി പോർട്ടോയുമായി ഏറ്റുമുട്ടും. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം ഇന്ന് രാത്രി 1.15നാണ്.
നെയ്മറിന്റെ അഭാവത്തിൽ മുന്നേറ്റനിരത്താരം കെയ്ലിൻ എംബാപെയാണ് പിഎസ്ജിയുടെ ആശ്രയം. എന്നാൽ, എംബാപെയ്ക്ക് മുട്ടിന് പരിക്കുണ്ടെന്നത് ക്ലബിനെ വിഷമവൃത്തത്തിലാക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന സൂപ്പർ താരത്തെ മുൻനിർത്തിയാണ് സ്പാനിഷ് വന്പനായ റയലിന്റെ വരവ്.
ക്വാർട്ടർ ഉറപ്പിച്ചാണ് ലിവർപൂൾ ഇറങ്ങുന്നത്. ആദ്യപാദത്തിൽ പോർട്ടോയെ 5-0നാണ് ചെന്പട തുരത്തിയത്. ഇന്നത്തെ മത്സരം സ്വന്തം മൈതാനമായ ആൻഫീൽഡിലാണെന്നതും ലിവർപൂളിന്റെ ആത്മവിശ്വാസം വർധിപ്പിക്കും.