വില വില്ലനായി! സൈക്കിള്‍ വില്‍ക്കാനാവാതെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അലഞ്ഞ് ഫ്രഞ്ച് ദമ്പതികള്‍; സംഭവം ഇങ്ങനെ

സൈക്കിളില്‍ കേരളം കാണാന്‍ എത്തിയ ഫ്രഞ്ച് ദമ്പതികള്‍ തിരികെ പോകുവാന്‍ സമയമായപ്പോള്‍ സൈക്കിള്‍ വില്‍ക്കാന്‍ സാധിക്കാതെ അലയുന്നു. ഫ്രഞ്ച് സ്വദേശിയായ ക്രിസ്പിനും ഭാര്യ ജൊലാന്റ് ക്രിസ്പിനുമാണ് സൈക്കിളില്‍ ഫോര്‍ സെയ്ല്‍ എന്ന ബോര്‍ഡും തൂക്കിയിട്ട് ആവശ്യക്കാരെ തേടി അലയുന്നത്. ജനുവരി ഒമ്പതിന് ചെന്നൈയില്‍ നിന്നും ആരംഭിച്ച യാത്ര തഞ്ചാവൂര്‍, മധുര പിന്നീട്ടാണ് തിരുവനന്തപുരത്ത് എത്തിയത്. പിന്നീട് കൊച്ചിയില്‍ നിന്നും കണ്ണൂര്‍ വഴി തിങ്കളാഴ്ച്ച ഉച്ചക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തി.

നാല്‍പ്പതിനായിരം രൂപയ്ക്ക് വാങ്ങിയ സ്‌പോര്‍ട്ട്‌സ് സൈക്കിള്‍ ഏകദേശം അയ്യായിരം രൂപയില്‍ കൂടുതല്‍ തുകയ്ക്ക് വില്‍ക്കാന്‍ സാധിക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാല്‍ വില വില്ലനായി മാറിയപ്പോള്‍ ഈ തുകയ്ക്ക് സൈക്കിള്‍ വാങ്ങാന്‍ ആരും തയാറായില്ല. ഇവിടെ നിന്നും മംഗളൂരുവിന് പോയ ഇവര്‍ക്ക് സൈക്കിള്‍ അവിടെയും വില്‍ക്കാനായില്ല. തുടര്‍ന്ന് അവിടെ നിന്നും ചെന്നൈയിലേക്കു പോയെങ്കിലും സൈക്കിള്‍ വില്‍ക്കാന്‍ സാധിക്കുമോ എന്ന് ഇവര്‍ക്ക് ഉറപ്പില്ല. ഈ സ്‌പോര്‍ട്ട്‌സ് സൈക്കിള്‍ വില്‍ക്കാന്‍ ഇഷ്ടമില്ലെങ്കിലും ഫ്രാന്‍സിലേക്ക് കൊണ്ടു പോകാന്‍ സാധിക്കാത്തതിനാലാണ് വില്‍ക്കാന്‍ ശ്രമിക്കുന്നത്. ഇതിനായി അലയുകയാണെങ്കിലും ഇവര്‍ പറയുന്നു കേരളം സുന്ദരമെന്ന്.

 

Related posts