കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​; ഫ്ര​ഞ്ച് ക​ർ​ഷ​ക​രും പ്ര​ക്ഷോ​ഭ​വു​മാ​യി തെ​രു​വി​ലേ​ക്ക്

പാ​രീ​സ്: കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ഫ്രാ​ൻ​സി​ലെ ക​ർ​ഷ​ക​രും പ്ര​ക്ഷോ​ഭ​വു​മാ​യി തെ​രു​വി​ലേ​ക്ക്. ഞാ​യ​റാ​ഴ്ച പാ​രീ​സ് സ്തം​ഭി​പ്പി​ക്കാ​ൻ ക​ർ​ഷ​ക ട്രേ​ഡ് യൂ​ണി​യ​നാ​യ റൂ​റ​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു.

ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി ഫ്രാ​ൻ​സ്വ ബെ​യ്‌​റോ​യും കൃ​ഷി മ​ന്ത്രി ആ​നി ജ​നെ​വാ​ർ​ഡും കൂ​ടി​ക്കാ​ഴ്ച​യ്ക്കു ത​യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം.

ഫ്രാ​ൻ​സി​ലെ കാ​ർ​ഷി​ക മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് റൂ​റ​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ വ​ക്താ​വ് പാ​ട്രി​ക് ലെ​ഗ്രാ​സ് പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment