പാരീസ്: മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ ചെക്ക് താരം ക്രിസ്റ്റിന പ്ലിസ്കോവയെ നേരിടും. പ്രസവാവധിക്കായി ടെന്നീസില്‍നിന്നു മാറിനിന്ന ശേഷമുള്ള സെറീനയുടെ ആദ്യ ഗ്രാൻഡ് സ്ലാം പോരാട്ടമാണ് പാരീസിൽ. ഈ മാസം 27 മുതല്‍ ജൂണ്‍ 10 വരെ റോളംഗ് ഗാരോ യിലെ ക്ലേ കോര്‍ട്ടില്‍ നടക്കുന്ന മത്സരത്തിൽ സെറീനയ്ക്കു പക്ഷെ സീഡിംഗ് ഇല്ല. സെറീന മൂന്നു തവണ റോളംഗ് ഗാരോയിൽ ചാമ്പ്യനായിട്ടുണ്ട്.
2017ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയത്തിനുശേഷം പ്രസവാവധിക്കായി ടെന്നീസില്‍നിന്നു മാറിനിന്ന സെറീന മാര്‍ച്ചിലാണ് കോര്‍ട്ടിലേക്കു മടങ്ങിയത്തിയത്. തി രിച്ചുവരവില് സെറീന ഇന്ത്യന്‍ വെല്‍സിലും മയാമിയിലും തുടക്കത്തിലേ പുറത്തായി. അതിനുശേഷം നടന്ന ക്ലേകോര്‍ട്ട് ടൂര്‍ണമെന്റുകളായ മാഡ്രിഡ്, റോം ഓ പ്പണുകളില്നിന്നു പിന്മാറുകയും ചെയ്തു.
നിലവിലെ റാങ്കിംഗില്‍ 453-ാം സ്ഥാനത്താണ്, 23 ഗ്രാന്‍സ് സ്ലാം കിരീടങ്ങള്‍ നേടിയ അമേരിക്കന്‍ താരം. ഡബ്ല്യുടിഎയുടെ പ്രത്യേക റാങ്കിംഗ് നിയമപ്രകാരം സെറീന മാറിനിന്ന സമയത്തെ റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് ഓപ്പണ്‍ നേരിട്ട് യോഗ്യത നേടിയത്.