പാരിസ്: പാരീസിലെ കളിമൺ മൈതാനത്ത് ഇന്ത്യൻ ചരിത്രഗാഥ. ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ ഇന്ത്യൻ സഖ്യത്തിന് കിരീടം. ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ- കനേഡിയന്‍ താരം ഗബ്രിയേല ഡബ്രോവ്സ്ക്കി സഖ്യം കിരീടം ചൂടി. ഫൈനലിൽ കൊളംബിയൻ-ജർമൻ സഖ്യമായ റോബർട്ട് ഫെറ- അന്ന ലെന ഗ്രോനിഫെൽഡ് കൂട്ടുകെട്ടിനെ മറിച്ചാണ് ബൊപ്പണ്ണ സഖ്യം ചരിത്രമായത്.
ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് ഇന്ത്യൻ വീരഗാഥ. ആദ്യ സെറ്റ് നഷ്ടമായ ബൊപ്പണ്ണയും കൂട്ടുകാരിയും രണ്ടാം സെറ്റിൽ അതേ സ്കോറിന് തിരിച്ചടിച്ചു. നിർണായകമായ അവസാന സെറ്റിൽ കടുത്ത പോരാട്ടമാണ് നടന്നത്. ടൈ ബ്രേക്കറിലാണ് ബൊപ്പണ്ണ സഖ്യത്തിന് വിജയിക്കാനായത്. സ്കോർ: 2-6, 6-2, 12-10.
കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ബൊപ്പണ്ണ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്ഡുമെഴുതി. ഇതിന് മുമ്പ് ലിയാണ്ടര്‍ പെയ്സ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ എന്നിവരാണ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ഇന്ത്യക്കാർ.