ലുഷ്നികി സ്റ്റേഡിയത്തില്‍ ലോകകിരീടത്തിനായുള്ള പോരാട്ടത്തിനൊടുവില്‍ ക്രെയേഷ്യക്കെതിരെ വിജയിച്ച ഫ്രാന്‍സിന്റെ ആവേശം ആകാശം മുട്ടെ ഉയര്‍ന്നപ്പോള്‍ വിവിഐപി ഗാലറിയില്‍ നിന്ന് മുഷ്ടി ചുരുട്ടി അലറുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി.
വിജയത്തിനുശേഷം ഫ്രഞ്ച് ടീമിന്റെ ഡ്രസിംഗ് റൂമിലെത്തി കളിക്കാര്‍ക്കൊപ്പം അദ്ദേഹം ആഹ്ലാദം പങ്കുവച്ചു. മാത്രമല്ല, ടീമിന്റെ ഡിഫന്‍ഡര്‍ ബെഞ്ചമിന്‍ മെന്‍ഡി, മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ എന്നിവര്‍ക്കൊപ്പം ‘ഡാബ് ഡാന്‍സി’’ന്റെ ചുവടും വെച്ചു. പഠനകാലത്ത് യൂണിവേഴ്സിറ്റി ടീമില്‍ അംഗമായിരുന്നു മക്രോൺ.