കൊച്ചി: പാചകവാതക വില വീണ്ടും വർധിച്ചു. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ 36 രൂപയുടെ വർധനയും 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിനു 43 രൂപയുമാണ് വർധിപ്പിച്ചത്. ഉപഭോക്താക്കൾക്കു നൽകുന്ന സബ്സിഡി തുക വർധിപ്പിച്ചതിനാൽ ഫലത്തിൽ സബ്സിഡി സിലിണ്ടറിനു 1.50 രൂപയുടെ വധനവുമാത്രമാകും ഉണ്ടാകുക.
കൊച്ചിയിൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിനു മുൻപ് 746 രൂപയായിരുന്നു വില. നിലവിൽ ഈ വില ഉയർന്ന് 782 ആയി. വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 1363 രൂപയാണ്. ഉപഭോക്താക്കൾക്കു നേരത്തേ സബ്സിഡി തുകയായി 245 രൂപ ലഭിച്ചിരുന്നതെങ്കിൽ പുതുക്കിയ വിലയനുസരിച്ച് 279.50 രൂപ സബ്സിഡിയായി ലഭിക്കും.