കടയ്ക്കുള്ളിലേക്ക് കയറി വരുന്ന ഒരാൾ കാഷ്യറുടെ കൗണ്ടറിനു സമീപം വന്ന് നിൽക്കുന്പോഴാണ് സ്ഫോടനം ഉണ്ടായത്. തുടർന്ന് തീയും റഫ്രിജറേറ്ററിന്റെ ഗ്ലാസുമെല്ലാം ഇവിടേയ്ക്ക് തെറിച്ചു വീഴുന്നതിന്റെ ദൃശ്യങ്ങളും വ്യക്തമാണ്. സംഭവം കണ്ട് ഭയന്നു പോയ അദ്ദേഹം ഞൊടിയിടയിൽ ഇവിടെ നിന്നും മാറിപോകുന്നതും വീഡിയോയിൽ വ്യക്തമാണ്.
എന്നാൽ അപകടത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. കടയ്ക്കുള്ളിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ പങ്കുവെച്ചതിനെതുടർന്ന് വ്യാപകമായി പ്രചരിക്കുകയാണ്.