ന്യുയോർക്ക്: ബാല്യകാല സുഹൃത്തായിരുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഉദരത്തിൽ വളർന്നിരുന്ന കുഞ്ഞിനെ പുറത്തെടുത്ത സംഭവത്തിൽ യുവതിയ്ക്ക് 40 വർഷത്തെ തടവിനു കോടതി വിധിച്ചു.
നവംബർ 2015 ലായിരുന്ന സംഭവം. ആഷ്ലി വേഡ് (24) എന്ന യുവതി വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ പോകുന്ന വഴിയിൽ സുഹൃത്തായ ഏജലിക്കായുടെ വീട്ടിൽ കയറി. ഏജലിക്കാ എട്ടുമാസം ഗർഭിണിയായിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെ വേഡ് ഏജലിക്കായുടെ കഴുത്തറുത്തു. തുടർന്ന് ഉദരത്തിൽ വളർന്നിരുന്ന കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. കുട്ടിയെ പിന്നീട് അടിയന്തിര ശൂശ്രൂഷകൾ നൽകി രക്ഷിച്ചു. മാനസിക രോഗത്തിനു അടിമയായിരുന്ന ആഷ്ലി വേഡെന്ന അറ്റോർണിയുടെ വാദം കോടതി അംഗീകരിച്ചില്ല.
റിപ്പോർട്ട്: പി.പി. ചെറിയാൻ